കളം വാണ് സഞ്ജു; വെടിക്കെട്ടുതിർത്ത് തെവാട്ടിയ, രാജസ്ഥാന് ത്രസിപ്പിക്കുന്ന ജയം

ടി 20 ൻ്റെയുടെ മുഴുവൻ സൗന്ദര്യവും നിറഞ്ഞ മത്സരത്തിൽ രാജസ്ഥാന് ത്രസിപ്പിക്കുന്ന ജയം. കിങ്ങ്സ് ഇലവൻ പഞ്ചാബ് ഉയർത്തിയ 224 ൻ്റെ കൂറ്റൻ വിജയലക്ഷ്യം 6 വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ മറികടന്നു. കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന് ഏറെ പ്രതീക്ഷകളോടെ ടീമിലെത്തിയ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോസ് ബട്ട്ലറെ തുടക്കത്തിലെ നഷ്ടമായി. 4 റൺസെ
ടുത്ത ബട്ട്ലർ, കോർട്ടലിൻ്റെ പന്തിൽ സർഫറാ
സ് ഖാൻ പിടിച്ചാണ് പുറത്തായത്. തുടർന്ന് ക്യാപറ്റൻ സ്റ്റീവൻ സ്മിത്തിന് കൂട്ടായെത്തിയ സഞ്ജു കൂടുതൽ കരുതലോടെയാണ് കളിച്ചത്. എങ്കിലും മറുവശത്ത് സ്മിത്ത് തകർത്തടിക്കു
കയായിരുന്നു. സഞ്ജുവും ട്രാക്ക് മാറ്റിയതോടെ കളി ആവേശത്തിലായി.26 പന്തിൽ സ്മിത്ത് അർദ്ധസെഞ്ചുറി തികച്ചു. പിന്നാലെ, ടീം സ്കോർ 100ൽ നിൽക്കെ സ്മിത്ത് പുറത്ത്. 27 പന്തുകളിൽ 50 റൺസെടുത്ത സ്മിത്ത് ജിമ്മി നീഷമിൻ്റെ പന്തിൽ മുഹമ്മദ് ഷമിക്ക് പിടികൊടു
ത്ത് മടങ്ങുകയായിരുന്നു. രണ്ടാം വിക്കറ്റിൽ സഞ്ജുവുമായി ചേർന്ന് 81 റൺസിൻ്റെ കൂട്ടുകെട്ടാണ് സ്മിത്ത് ഉയർത്തിയത്.
സ്മിത്ത് മടങ്ങിയതോടെ രാഹുൽ തെവാട്ടിയ
യാണ് ക്രീസിലെത്തിയത്. വിജയത്തിലേക്ക് അനായാസം മുന്നേറിയ രാജസ്ഥാന് തെവാട്ടിയ
യുടെ മെല്ലെപ്പോക്ക് തിരിച്ചടിയായി. ടൈമിങ് കണ്ടെത്താൻ ബുദ്ധിമുട്ടിയ തെവാട്ടിയ ഓവറുകൾ പാഴാക്കി ആവശ്യമായ റൺ റേറ്റ് വർധിപ്പിക്കുകയും ചെയ്തു. ഒടുവിൽ തെവാട്ടിയക്ക് സ്ട്രൈക്ക് നിഷേധിച്ച് സഞ്ജു സിംഗിൾ എടുക്കാൻ മടി കാണിക്കുകയും ചെയ്തു. ഇതിനിടയിൽ 27 പന്തുകളിൽ സഞ്ജു തുടർച്ചയായ തൻ്റെ രണ്ടാം അർത്ഥ സെഞ്ച്വറി
യും തികച്ചു. തൊട്ടടുത്ത മാക്‌വെലിനെ ഓവറിൽ മൂന്ന് സിക്സറുകൾ അടിച്ച് സഞ്ജു രാജസ്ഥാനു പ്രതീക്ഷ നൽകിയെങ്കിലും 17ആം ഓവറിലെ ആദ്യ പന്തിൽ മടങ്ങി. 42 പന്തുകളിൽ 4 ബൗണ്ടറിയും 7 സിക്സറുകളും സഹിതം 85 റൺസ് എടുത്ത സഞ്ജു ഷമിയുടെ പന്തിൽ ലോകേഷ് രാഹുലിന് ക്യാച്ച് നൽകി മടങ്ങുകയാ
യിരുന്നു. തെവാട്ടിയയുമായി ചേർന്ന് മൂന്നാം വിക്കറ്റിൽ 61 റൺസ് കൂട്ടുകെട്ടാണ് സഞ്ജു സൃഷ്ടിച്ചത്.
ഉത്തപ്പയാണ് പിന്നീട് എത്തിയത്.ഷെൽഡ
ൻ കട്രൽ എറിഞ്ഞ 18ആം ഓവറിൽ അത്രയും സമയം വെറുതെകളഞ്ഞ പന്തുകൾക്കൊക്കെ തെവാട്ടിയ പ്രായശ്ചിത്തം ചെയ്തു. ആ ഓവറിൽ വിൻഡീസ് പേസറെ തെവാട്ടിയ അടിച്ചത് 5 സിക്സറുകളാണ്. ശരിക്കും കളി മാറ്റിയ പ്രകടനമായിരുന്നു തെവാട്ടിയയുടേത്.
‘അടുത്ത ഓവറിലെ ആദ്യ പന്തിൽ ഉത്തപ്പ (9) പുറത്തായി. ഷമിയുടെ പന്തിൽ നിക്കോളാസ് പൂരാൻ പിടിച്ചാണ് ഉത്തപ്പ മടങ്ങിയത്. പിന്നീടെത്തിയ ജോഫ്ര ആർച്ചർ തുടർച്ചയായി രണ്ട് സിക്സറുകൾ പറത്തി ആഘോഷത്തിൽ പങ്കായി. ഓവറിലെ അഞ്ചാം പന്തിൽ ഒരു സിക്സർ കൂടി നേടിയ തെവാട്ടിയ 30 പന്തുകളിൽ ഫിഫ്റ്റി തികച്ചു. അടുത്ത പന്തിൽ പുറത്തായെങ്കിലും 7 സിക്സറുകൾ അടക്കം 53 റൺസെടുത്തിട്ടാണ് താരം പുറത്തായത്.
തെവാട്ടിയയെ മായങ്ക് അഗർവാൾ പിടികൂടുകയായിരുന്നു. രണ്ട് റൺ മാത്രം വേണ്ടിയിരുന്ന അവസാന ഓവർ എറിയാനെത്തിയത് മുരുഗൻ അശ്വിനാണ്. ആദ്യ പന്തിൽ ഡോട്ട്. രണ്ടാം പന്തിൽ റിയൻ പരഗ് ക്ലീൻ ബൗൾഡ്. കളി വീണ്ടും ആവേശത്തിലേക്ക് നീങ്ങുമ്പോൾ അടുത്ത പന്തിൽ ബൗണ്ടറിയടിച്ച ടോം കറനിലൂടെ രാജസ്ഥാന് അവിശ്വസനീയ ജയം സ്വന്തമായി.
പഞ്ചാബിനായി മുഹമ്മദ് ഷമി മൂന്നു വിക്കറ്റ് വീഴ്ത്തി
നേരത്തെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ്
നേരത്തേ മായങ്ക് അഗര്‍വാളിന്റെ (106) മിന്നല്‍ സെഞ്ച്വറിയായിരുന്നു പഞ്ചാബിനെ വമ്പന്‍ സ്‌കോറിലെത്തിച്ചത്. മായങ്കിന്റെ കന്നി ഐപിഎല്‍ സെഞ്ച്വറിയും നായകന്‍ കെഎല്‍ രാഹുലിന്റെ (69) ഫിഫ്റ്റിയുമാണ് പഞ്ചാബ് ഇന്നിങ്‌സിനു കരുത്തായത്. വെറും 45 പന്തുകളില്‍ നിന്നായിരുന്നു മായങ്ക് സെഞ്ച്വറി കണ്ടെത്തിയത്. ഐപിഎല്ലില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറി കൂടിയാണിത്. 50 പന്തില്‍ 10 ബൗണ്ടറികളും ഏഴു സിക്‌സറുമടക്കമാണ് മായങ്ക് 106 റണ്‍സ് വാരിക്കൂട്ടിയത്. രാഹുല്‍ 53 പന്തില്‍ ഏഴു ബൗണ്ടറികളും ഒരു സിക്‌സറും നേടി. എട്ടു പന്തില്‍ മൂന്നു സിക്‌സറും ഒരു ബൗണ്ടറിയുമടക്കം 25 റണ്‍സോടെ നിക്കോളാസ് പുരാനും ഒമ്പത് പന്തില്‍ രണ്ടു ബൗണ്ടറികളോടെ ഗ്ലെന്‍ മാക്‌സ്വെല്ലും പുറത്താവാതെ നിന്നു..ഏഴു ബൗളര്‍മാരെയാണ് കളിയില്‍ രാജസ്ഥാൻ നായകന്‍ സ്മിത്ത് പരീക്ഷിച്ചത്. ഇവരില്‍ ടോം കറെനായിരുന്നു ടീമിന് ആദ്യ ബ്രേക്ക്ത്രൂ നല്‍കിയത്. മായങ്കിനെ അദ്ദേഹം മലയാളി താരം സഞ്ജു സാംസണിന്റെ കൈകളിലെത്തിക്കുകയായിരുന്നു. മായങ്ക് മടങ്ങി വൈകാതെ തന്നെ രാഹുലും ക്രീസ് വിട്ടു. അങ്കിത് രാജ്പൂത്തിനായിരുന്നു വിക്കറ്റ് മല്‍സരത്തിലെ ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് രാജസ്ഥാന്‍ ഇറങ്ങിയത്. യശസ്വി ജയ്‌സ്വാളിനു പകരം ജോസ് ബട്‌ലറും ഡേവിഡ് മില്ലര്‍ക്കു പകരം അങ്കിത് രാജ്പൂത്തും പ്ലെയിങ് ഇലവനിലെത്തി. മറുഭാഗത്ത് പഞ്ചാബ് വിജയി
ച്ച ടീമിനെ തന്നെ നിലനിര്‍ത്തുകയായിരുന്നു.
തിങ്കളാഴ്‌ച്ചത്തെ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ‘ നേരിടും