ആള്‍ക്കൂട്ട സമരങ്ങള്‍ യു.ഡി.എഫ് നിർത്തി.

കേരളത്തിൽ നടത്തിവന്നിരുന്ന ആള്‍ക്കൂട്ട സമരങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് യു.ഡി.എഫ്. വിദ്യാര്‍ത്ഥി, യുവജന സംഘടനകള്‍ നടത്തുന്ന സമരങ്ങളും അവസാനിപ്പിച്ചു. ഇത്തരം സമരങ്ങള്‍ ഇനി ഉണ്ടാവില്ലെന്ന് യു.ഡി.എഫ് നേതൃത്വം അറിയിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യു.ഡി.എഫ് നേതാക്കള്‍ തിങ്കളാഴ്ച രാവിലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.
കേരളത്തില്‍ ദിനംപ്രതി കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. തലസ്ഥാനത്ത് ആയിരത്തിലധികം പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് യു.ഡി.എഫ് യോഗം ചേര്‍ന്നത്. സ്വര്‍ണക്കടത്ത് കേസിലും മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടും സെക്രട്ടറിയേറ്റിന് മുന്‍പിലും സംസ്ഥാനത്തെ വിവിധയിടങ്ങളിലും യു.ഡി.എഫ് വലിയ രീതിയിലുള്ള പ്രതിഷേധപരിപാടികളാണ് നടത്തിവന്നിരുന്നത്.
കെ.എസ്.യു സെക്രട്ടറിയേറ്റിന് മുന്‍പില്‍ സംഘടിച്ച സമരപരിപാടികളില്‍ പങ്കെടുത്ത കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തടക്കമുള്ള പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്കേ വാർത്തയായിരുന്നു. കൊവിഡ് ഉയരുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇത്തരം സമരങ്ങളാണെന്ന ആരോപണവും സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നതാ ണ്. ഈ സാഹചര്യത്തിലാണ് ഇനി പ്രത്യക്ഷമായ ആള്‍ക്കൂട്ട സമരങ്ങള്‍ വേണ്ട എന്ന് യു.ഡി.എഫ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം യു.ഡി.എഫ് പ്രതിഷേധവുമായി മുന്നോട്ടുപോകും.