സോഷ്യൽ മീഡിയയിലൂടെ ഉദിച്ചുയർന്ന ഗായിക റാനു മണ്ഡാലിൻറെ ഇപ്പോഴത്തെ ജീവിതം ദയനീയം

മുംബൈ: ഒരു ദിവസം കൊണ്ട് സൈബർ ലോകം ജീവിതം മാറ്റിയ തെരുവു ഗായിക റാനു മണ്ഡാലിൻറെ ഇപ്പോഴത്തെ ജീവിതം ദയനീയമെന്ന് റിപ്പോർട്ടുകൾ. പുതിയ അംഗീകാരങ്ങളും വാഗ്ദാനങ്ങളും ഒഴുകിയെങ്കിലും പഴയ വീട്ടിൽ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ വലഞ്ഞാണ് ഇവരുടെ ജീവിതം എന്നാണ് റിപ്പോർട്ട് പറയുന്നത്.
റെയിൽവേ സ്റ്റേഷനിൽ പാട്ടുപാടിക്കൊണ്ടിരുന്ന റാനു മണ്ഡാലിൻറെ പാട്ട് ആദ്യം ശ്രദ്ധിച്ചത് ഒരു യാത്രികനാണ്. അയാൾ അവർ പാടുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി ഫേസ്ബുക്കിൽ പങ്കുവച്ചതോടെയാണ് ഇത് വൈറലായി. ലതാമങ്കേഷ്‌കർ പാടിയ ‘എക് പ്യാർ കാ നഗ്മാ ഹെയ്’ എന്ന ഗാനമായിരുന്നു രാണു മൊണ്ടാൽ റണാഗഡ് റെയിൽവേ സ്റ്റേഷനിലിരുന്ന് പാടിയത്. ഇത് ആഗോളതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു.
2019 നവംബറിൽ ബോളിവുഡ് സംഗീത സംവിധായകൻ ഹിമേഷ് രെഷമ്മിയ ഇവരെക്കൊണ്ട് മൂന്ന് ഗാനങ്ങൾ ആലപിച്ചിരുന്നു. ഹിന്ദിയിലേയും മലയാളത്തിലേയും ഉൾപ്പടെ നിരവധി റിയാലിറ്റി ഷോകളിലും ഇവർ പങ്കെടുത്തിരുന്നു. സാമ്പത്തിക പ്രശ്നത്തിലായ ഇവരുടെ ജീവിതം ഇപ്പോൾ ദയനീയമാണെന്നും റിപ്പോർട്ടു.