CrimeKerala NewsLatest NewsLocal News

യു​ട്യൂ​ബ​ർ വി​ജ​യ് പി. ​നാ​യ​ർ ക​സ്റ്റ​ഡി​യി​ൽ

സ്ത്രീകൾക്കെതിരെ അശ്ലീലവും അപകീർത്തികരവുമായ വിഡിയോ യുട്യൂബിൽ പോസ്റ്റു ചെയ്ത വെള്ളായണി കല്ലിയൂർ സ്വദേശി വിജയ് പി.നായരെ പൊലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തു. കല്ലിയൂരിലെ വീട്ടിൽനിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. താമസിച്ചിരുന്ന ലോഡ്ജിലെത്തിയപ്പോൾ കാണാനില്ലാത്തതിനെത്തുടർന്ന് കല്ലിയൂരിലെ വീട്ടിൽ തിരച്ചിൽ നടത്തുകയായിരുന്നു. ഇയാൾക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരുന്നത്. ഇതു വിവാദമായപ്പോൾ ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി കേസെടുക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നിർദേശം നൽകിയിരുന്നു. ശ്രീലക്ഷ്മി അറയ്ക്കൽ നൽകിയ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്.

വിജയ് പി.നായരെ കയ്യേറ്റം ചെയ്തതിനു ദിയ സന, ഭാഗ്യലക്ഷ്മി, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം തമ്പാനൂർ പൊലീസും കേസെടുത്തിട്ടുണ്ട്. കുറഞ്ഞത് 5 വർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് വനിതകൾക്കുനേരെ ചുമത്തിയിരിക്കുന്നത്. ശനിയാഴ്ചയാണ് കേസുകൾക്കിടയാക്കിയ സംഭവം നടന്നത്. യുട്യൂബിലുടെ അപമാനിച്ചതിനെത്തുടർന്ന് വിജയ് പി.നായർ താമസിക്കുന്ന സ്റ്റാച്യു ഗാന്ധാരിയമ്മൻകോവിൽ റോഡിലെ ലോഡ്ജിലെത്തിയ വനിതകൾ കരിഓയിൽ ഒഴിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button