CovidEditor's ChoiceHealthKerala NewsLatest NewsNews

മാസ്‌ക് ധരിക്കാത്തവരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു, പിഴ ഉയർത്തേണ്ടി വരും; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലും മാസ്‌ക് ധരിക്കാത്തവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഈ സാഹചര്യത്തിൽ നിയന്ത്രങ്ങളും പരിശോധനയും കർശനമാക്കുമെന്നും മാസ്ക് ധരിക്കാത്തവർക്ക് പിഴ വർധിപ്പിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, കേരളത്തിൽ ഇന്ന് 4538 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 918, എറണാകുളം 537, തിരുവനന്തപുരം 486, മലപ്പുറം 405, തൃശൂർ 383, പാലക്കാട് 378, കൊല്ലം 341, കണ്ണൂർ 310, ആലപ്പുഴ 249, കോട്ടയം 213, കാസർഗോഡ് 122, ഇടുക്കി 114, വയനാട് 44, പത്തനംതിട്ട 38 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button