റെയിൽപാളം കടക്കുന്നതിനിടെ ക്ഷീണിതനായ ഭർത്താവിനെ രക്ഷിക്കാനായി ഭാര്യ ഓടിയെത്തി, ട്രെയിൻ തട്ടി ദമ്പതികൾക്ക് ദാരുണാന്ത്യം

കോഴിക്കോട്: റെയിൽ പാളം മുറിച്ചുകടക്കുന്നതിനിടെ കുഴഞ്ഞുവീണ ഭർത്താവിനെ പാളത്തിൽ നിന്ന് മാറ്റൻ ശ്രമിക്കുന്നതനിടെ ട്രെയിനിടിച്ച് ഭാര്യയും ഭർത്താവും മരിച്ചു. കടലൂർ കോടിക്കൽ സ്വദേശികളായ പുതിയോട്ടിൽ അബ്ദുല്ല (71), ഭാര്യ അസ്മ (56) എന്നിവരാണ് ദാരുണമായി മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് മൂടാടി വെള്ളറക്കാട് റെയിൽവെ സ്‌റ്റേഷന് സമീപമായിരുന്നു അപകടം.നന്തിയിൽ നിന്ന് വെള്ളറക്കാട്ടിലെ താമസ സ്ഥലേത്തേക്ക് നടന്നു പോകുകയായിരുന്നു ഇരുവരും . ക്ഷീണിതനായ അബ്ദുല്ല റെയിൽ വെ ട്രാക്കിൽ ഇരുന്നു പോയി. ടെയിൻ വരുന്നതു കണ്ട അസ്മ ഭർത്താവിനെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെ ഇരുവരെയും ട്രെയിൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റെയിൽവെ ജീവനക്കാർക്കായി സർവ്വീസ് നടത്തുന്ന ട്രെയിനാണ് ഇത്. പോലീസ് ഇൻക്വസ്റ്റ്‌റ് നടത്തി മൃതദേഹങ്ങൾ മോർച്ചറിയിലേക്കു മാറ്റി.
തൊട്ടടുത്താണ് ഇവർ താമസിക്കുന്ന വീട്.സംഭവം നാട്ടുകാരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.