Kerala NewsLatest NewsNews
ഒക്ടോബർ പകുതിയോടെ പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം 15,000 വരെ ഉയരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കനത്ത ആശങ്ക സൃഷ്ടിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലുള്ള പ്രതിദിന കോവിഡ് നിരക്കിനേക്കാൾ പതിന്മടങ്ങ് പോസിറ്റീവ് കേസുകൾ പ്രതിദിനം റിപ്പോർട്ട് ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സൂചന നൽകി.
ഒക്ടോബർ പകുതിയോടെ പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം 15,000 വരെ ഉയരുമെന്ന് മുഖ്യമന്ത്രി ഇടതുമുന്നണി യോഗത്തിൽ പറഞ്ഞു. അതേസമയം ലോക്ക്ഡൗൺ പരിഗണിക്കുന്നത് രണ്ടാഴ്ചത്തെ സ്ഥിതിഗതികൾ കൂടി വിലയിരുത്തിയ ശേഷം മതിയാകുമെന്നാണ് സൂചന. കൊവിഡ് വ്യാപനം തീവ്രമായ സാഹചര്യത്തിൽ എൽഡിഎഫിൻ്റെ എല്ലാ സമരപരിപാടികളും മാറ്റിവച്ചതായി എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ അറിയിച്ചു.