അച്ഛൻ കിടപ്പിൽ,അമ്മ കഷ്ടപ്പെടുന്നത് സഹിച്ചില്ല, കുടുംബം പുലർത്താനായി പപ്പട വിൽപ്പന നടത്തി പത്ത് വയസുകാരൻ

ആറാംക്ലാസ് വിദ്യാർത്ഥിയായ പറവൂർ കരിമ്പാടം സ്വദേശിയായ അമീഷ് എല്ലാവർക്കും ഒരു മാതൃകയാണ്.പ്രതിസന്ധികളിൽ തോറ്റ് പിന്മാറാൻ അമീഷ് തയ്യാറല്ല.പൊരുതി ജീവിക്കാനാണ് എന്നും അമീഷിനിഷ്ടം.വീട്ടിലെ അവസ്ഥ മനസിലാക്കി സൈക്കിളിൽ പപ്പടം വിൽക്കാൻ ഇറങ്ങിയിരിക്കുകയാണ് അമീഷ്.അമീഷിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വളരെ അധികം വൈറലായി.കോവിഡ് കാലത്ത് പഠനത്തിനോടെപ്പം വരുമാനവും കണ്ടെത്തേണ്ട അവസ്ഥ വന്നപ്പോൾ പപ്പടം വിൽക്കാനായി അമീഷ് തയ്യാറാവുകയായിരുന്നു.
അച്ഛന് രോഗം ബാധിച്ച് കിടപ്പിലായി.ദിവസക്കൂലി ചെയ്ത് അമ്മക്ക് ലഭിക്കുന്ന കൂലി മാത്രമായിരുന്നു വരുമാന മാർഗം.ദിവസം 300 രൂപ മാത്രം വരുമാനം ലഭിക്കുന്ന ജോലിയിലൂടെ അമ്മയ്ക്ക് കുടുംബത്തെ ശരിയായ രീതിയിൽ പോറ്റാൻ കഴിയാതെയായി.അമീഷിന്റെ പിതാവിന്റെ ചികിത്സയും വീട്ടു ചിലവും പത്താംക്ലാസ് വിദ്യാർത്ഥിനിയായ ചേച്ചി ഉൾപ്പെടെയുള്ള മക്കളുടെ പഠന ചിലവും കൂട്ടിമുട്ടിക്കാൻ അമ്മ പെടാപ്പാട് പെടുന്നത് കണ്ടതോടെ ആണ് അമീഷ് പപ്പടം വിൽപ്പനയ്ക്കായി ഇറങ്ങിയത്.
അമീഷിന്റെ വീടിന് അടുത്തുള്ള ഒരു പപ്പട നിർമാതാവായ ഒരു വ്യക്തി എത്തിച്ച് കൊടുക്ക പപ്പട പാക്കറ്റുകൾ വിവിധ സ്ഥലങ്ങളിൽ സൈക്കിൾ ചവിട്ടി പോയി ആണ് അമീഷ് ചെയ്യുന്നത്.500 രൂപയുടെ പപ്പടം വിറ്റാൽ 200 രൂപയാണ് അമീഷിന് ലഭിക്കുക.മഴയും വെയിലും വകവയ്ക്കാതെ ഈ തുകയ്ക്ക് വേണ്ടി അമീഷ് പപ്പടം വിൽപ്പന നടത്തുകയാണ്.രാവിലെ 8 മണി മുതലാണ് അമീഷ് പപ്പട വില്പനയ്ക്ക് ഇറങ്ങുന്നത്.കരിമ്പാടം സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥിയാണ് അമീഷ്.