
യുപിയിലെ ഹത്രാസില്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ല എന്ന അവകാശവാദവുമായി ഉത്തര്‍പ്രദേശ് പോലീസ് രംഗത്തെത്തി. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ശരീരത്തിന്റെ ഫൊറന്‍സിക് പരിശോധനാറിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി എന്ന് തെളിയിക്കാന്‍ ഒന്നുമില്ല എന്നാണ് പോലീസ് പറയുന്നത്.
പെണ്‍കുട്ടിയുടെ ശരീരത്തിലെ ആന്തരികാവയവങ്ങള്‍ പരിശോധിച്ചതില്‍ ബലാത്സംഘം നടന്ന തെളിവായി ബീജം കണ്ടെത്താനായിട്ടില്ല. ഇതിന്റെ കൂടെ തന്നെ പ്രദേശത്ത് ജാതിസംഘര്‍ഷം ഉണ്ടാക്കാന്‍ ചിലര്‍ ആസൂത്രിതമായി ശ്രമിച്ചുവെന്നും ഉത്തര്‍പ്രദേശ് എഡിജി പ്രശാന്ത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.