Kerala NewsLatest NewsNews

സി ബി ഐ അന്വേഷണത്തിനെതിരെ ഓർഡിനൻസ് വേണ്ട: സിപിഎം

ലൈഫ് മിഷന്‍ കേസില്‍ സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിക്ക് പിന്നാലെ വിഷയത്തിൽ നിലപാട് വ്യക്തമാക്കി സിപിഎം. സിബിഐ അന്വേഷണത്തിനെതിരെ ഓര്‍ഡിനന്‍സ് കൊണ്ടുവരേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചു. തിരുവനന്തപുരത്ത് ചേർന്ന പാര്‍ട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. അഴിമതി ആരോപണക്കേസില്‍ സിബിഐ
അന്വേഷണം നടത്തുന്നതിന് എതിരായി ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ അത് ജനങ്ങളില്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും എതിരായി തെറ്റിധാരണയുണ്ടാക്കുമെന്ന് യോഗം വിലയിരുത്തി.

  ലൈഫ് മിഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണം സംസ്ഥാന സര്‍ക്കാരിനെ തന്ന പരുങ്ങലിലായതോടെയാണ് സിബിഐ അന്വേഷണത്തിനെതിരെ കോടതിയെ സമീപിക്കുന്നത്. അതേസമയം സിബിഐയെ കയറൂരിവിടാന്‍ സാധിക്കില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞു.കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വികസന പ്രവര്‍ത്തനങ്ങളെ തടയുകയാണെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ സിബിഐ അവരുടെ ജോലി ചെയ്യട്ടെ എന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും പ്രസ്താവന നടത്തിയത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button