തിരുവനന്തപുരത്ത് നിരോധനാജ്ഞ ലംഘിച്ച് ഡോക്ടർമാരുടെ സമരം,ഡോക്ടർമാർക്കെതിരെ നടപടി

തിരുവനന്തപുരം: തലസ്ഥാനത്ത് നിരോധനാജ്ഞ ലംഘിച്ച് ഡോക്ടർമാരുടെ സമരം. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാരാണ് സമരം ചെയ്യുന്നത്.തിരുവനന്തപുരത്ത് കൂട്ടംകൂടിയ ഡോക്ടർമാർക്കെതിരെ നടപടിയെടുക്കുമെന്ന് സർക്കാർ. കോവിഡ് ജാഗ്രത തെറ്റിച്ച് കൂട്ടംകൂടിയെതിനെതിരായയാണ് നടപടി.
കോവിഡ് രോഗിയെ പുഴുവരിച്ചതിൽ മൂന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്തതിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടർമാർ ഒപി ബഹിഷ്‌കരിച്ച് പ്രതിഷേധിച്ച്. സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ തിങ്കളാഴ്ച മുതൽ കോവിഡ് ഇതര ഡ്യൂട്ടി ബഹിഷ്‌കരിക്കുമെന്നും ഡോക്ടർമാർ അറിയിച്ചു.
സമരം പ്രഖ്യാപിച്ച ഡോക്ടർമാരുമായും നഴ്‌സുമാരുമായും ആരോഗ്യമന്ത്രി ഇന്നലെ രാത്രി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സമര നീക്കം. ഡോക്ടറുടെയും ഹെഡ് നഴ്സുമാരുടേയും സസ്പെൻഷൻ പിൻവലിക്കില്ലെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കിയതോടെയാണ് ചർച്ച അലസിപ്പിരിയുകയായിരുന്നു. മെഡിക്കൽ കോളജ് ഭരണ സംവിധാനത്തിന്റെ പിടിപ്പുകേട് മറയ്ക്കാൻ ചില ജീവനക്കാരെ കരുവാക്കിയെന്നാണ് സമരക്കാരുടെ ആക്ഷേപം.