CovidLatest NewsNationalNews
ഇന്ത്യയിൽ കോവിഡ് ബാധിതർ 65 ലക്ഷം കടന്നു; 24 മണിക്കൂറനിടെ 940 മരണം

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ദിനം പ്രതിവർദ്ധിക്കുന്നു. വൈറസ് സ്ഥിതീകരിച്ചവരുടെ എണ്ണം 65 ലക്ഷം കടന്നു. ഇന്നലെ മാത്രം 75,829 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ വൈറസ് രോഗബാധിതരുടെ എണ്ണം 65,49,374 ആയി ഉയർന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 940 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഇന്ത്യയിൽ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,01,782 ആയി.രാജ്യത്ത് നിലവിൽ 9,37,625 രോഗബാധിതർ ചികിൽസയിലുണ്ട്. 55,09,967 പേർ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇന്നലെ (ഒക്ടോബർ മൂന്ന്) വരെയുള്ള ഐസിഎംആർ കണക്കുകൾ അനുസരിച്ച് രാജ്യത്ത് 7,89,92,534 സാംപിളുകളാണ് പരിശോധിച്ചത്. ഇന്നലെ മാത്രം 11,42,131 സാംപിളുകൾ പരിശോധിച്ചു.