Kerala NewsLatest NewsLocal News

ഉറങ്ങിക്കിടന്ന പത്തുവയസ്സുകാരി പാമ്പ് കടിയേറ്റ് മരിച്ചു

കൊല്ലം; പത്തനാപുരത്ത് വീട്ടില്‍ ഉറങ്ങിക്കിടന്ന കുട്ടി പാമ്പ് കടിയേറ്റ് മരിച്ചു. മാങ്കോട് ചരുവിള വീട്ടില്‍ രാജീവ് – സിന്ധു ദമ്പതികളുടെ മകള്‍ ആദിത്യ (10) ആണ് മരിച്ചത്.മാങ്കോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു.

ശനിയാഴ്ച പുലര്‍ച്ചെയാണ് കുട്ടിക്ക് പാമ്പുകടിയേറ്റതായി രക്ഷിതാക്കള്‍ കണ്ടത്. ആദ്യം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് താലൂക്ക് ആശുപത്രിലേക്കും കൊണ്ടുപോയി. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കേ ഇന്ന് പുലര്‍ച്ചയോടെയാണ് ആദിത്യ മരിച്ചത്.

വീട്ടില്‍ ഉറങ്ങി കിടക്കുമ്പോഴാണ് പാമ്പുകടിയേറ്റതെന്ന് രക്ഷിതാക്കള്‍ പറയുന്നു. ഇതു സംബന്ധിച്ച്‌ കൂടുതല്‍ വിശദാംങ്ങള്‍ ലഭ്യമായിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button