വിജയ് സേതുപതിയുടെ ആരാധകസംഘടനയിൽ തർക്കം; പ്രസിഡന്റിനെ വെട്ടിക്കൊന്നു

ആരാധക സംഘടനയുടെ പ്രസിഡൻ്റ് പദവിയുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് സിനിമ താരം വിജയ് സേതുപതിയുടെ
ആരാധക സംഘടനയുടെ സംസ്ഥാന പ്രസിഡന്റിനെ വെട്ടിക്കൊലപ്പെടുത്തി. വിജയ് സേതുപതി ഫാൻസ് അസോസിയേഷൻ പുതുച്ചേരി പ്രസിഡന്റ് മണികണ്ഠനെയാണ് മൂവർസംഘം വെട്ടിക്കൊലപ്പെടുത്തിയത്.
നെല്ലിക്കുപ്പത്തായിരുന്നു സംഭവം.സംഘടനയിൽ പ്രസിഡന്റ് സ്ഥാനത്തിനായി മണികണ്ഠനും രാജശേഖർ എന്നയാളും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. രാജശേഖർ അടക്കം മൂന്ന് പേരെ അറസ്റ്റുചെയ്തിട്ടുണ്ട്.
സംഘടനയിൽ പദവി ലഭിക്കാതിരുന്നതിനെത്തു
ടർന്ന് രാജശേഖർ സ്വന്തമായി പുതിയ സംഘടന
യുണ്ടാക്കിയെങ്കിലും ഇതിന് അംഗീകാരം ലഭിച്ചിരുന്നില്ല. ഇതിനിടെ മണികണ്ഠനും രാജശേഖറും തമ്മിലുള്ള പ്രശ്നം പരിഹരി
ക്കാൻ ചർച്ചനടന്നിരുന്നു. പ്രസിഡന്റ് സ്ഥാനം വേണമെന്ന നിലപാടിൽ രാജശേഖർ ഉറച്ച് നിന്നതിനാൽ സമവായമുണ്ടായില്ല.മണികണ്ഠ
നും രാജശേഖറും തമ്മിൽ വാക്കേറ്റമുണ്ടാകു
കയും ചെയ്തു. കൊലപ്പെടുത്തുമെന്ന് രാജശേ
ഖർ ഭീഷണിപ്പെടുത്തിയതായും പറയപ്പെടുന്നു.
രാത്രി 11-ഓടെ ഇരുചക്രവാഹനത്തിൽ വീട്ടിലേ
ക്ക് പോകുന്നതിനിടെയാണ് മണികണ്ഠനെ അക്രമികൾ തടഞ്ഞുനിർത്തിയത്. മൂർച്ചയേറി
യ ആയുധവുമായി വെട്ടിപ്പരിക്കേൽപ്പിച്ചതിനു
ശേഷം ഇവർ കടന്നുകളഞ്ഞു. പിന്നീട് പോലീ
സെത്തിയാണ് മണികണ്ഠനെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുമ്പുതന്നെ മരണം സംഭവിച്ചിരുന്നു. നേരത്തെത്തന്നെ കൊലപാതകമടക്കം പല കേസുകളിൽ മണികണ്ഠനും പ്രതിയായിരുന്നു.’