CinemaMovie

ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ പ​രി​ക്ക്; ന​ട​ന്‍ ടോ​വി​നോ തോ​മ​സ് ഐ​സി​യു​വി​ല്‍

സിനിമ ചിത്രീകരണത്തിനിടെ നടന്‍ ടൊവിനോ തോമസിന് പരിക്ക്. എറണാകുളത്തും പരിസര പ്രദേശങ്ങളിലും ചിത്രീകരണം പുരോഗമിക്കുന്ന കള എന്ന ചിത്രത്തിന്റെ സംഘടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. തുടര്‍ന്ന് കടുത്ത വയറുവേദനയെ തുടര്‍ന്ന് ടൊവിനൊയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ആന്തരിക രക്ത സ്രാവം കണ്ടെത്തിയതായാണ് വിവരം. ഇതോടെ ടൊവിനൊയെ ഐസിയുവില്‍ നിരീക്ഷണത്തിലാക്കി.

മനുഷ്യനും പ്രകൃതിയും എന്ന തീമില്‍ അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ സിനിമകള്‍ക്ക് ശേഷം വി.എസ്. രോഹിത് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ സ്വഭാവമുള്ള സിനിമയാണ് കള. രോഹിതിനൊപ്പം യദു പുഷ്പാകരനുമാണ് കളയുടെ രചയിതാക്കള്‍. അഖില്‍ ജോര്‍ജ് ക്യമറ. ജുവിസ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന സിനിമയില്‍ ടൊവിനോ തോമസും രോഹിതും സഹനിര്‍മ്മാതാക്കളുമാണ്. ലാല്‍, ദിവ്യാ പിള്ള, സുമേഷ് എന്നിവര്‍ക്കൊപ്പം ബാസിഗര്‍ എന്ന പേരുള്ള നായയും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button