ഹെൽമെറ്റില്ലാത്തതിന് വൃദ്ധന്റെ മുഖത്തടിച്ച് പൊലീസ്

വ്യദ്ധന്റെ മുഖത്തടിച്ച് കേരള പോലീസ്. ഹെൽമെറ്റില്ലെന്ന കാരണത്താലാണ് പോലീസിന്റെ പരാക്രമം. ചടയമംഗലം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷൻ എസ്.ഐ ഷജീമാണ് വൃദ്ധന്റെ മുഖത്തടിച്ചത്. മുഖത്തടിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.
ദൃശ്യത്തിൽ രണ്ട് പ്രായമായ വ്യക്തികളെ കാണാം. ഇരുവരും രാവിലെ ജോലിക്കായി പോയതാണെന്നാണ് വിവരം. പിന്നിലിരുന്നയാൾ ഹെൽമെറ്റ് വച്ചിരുന്നില്ല. പൊലീസ് പരിശോധനയിൽ ഹെൽമെറ്റ് വയ്ക്കാത്തതിന് പിഴ അടയ്ക്കണമെന്ന് പറഞ്ഞു. പക്ഷേ പിഴ തുക കൈയിലില്ലെന്നും കോടതിയിൽ പോയി നേരിട്ടടച്ചോളാമെന്നും ഇവർ ഉറപ്പ് നൽകി.
എന്നാൽ ഇരുവരുടെയും മൊബൈൽ ഫോണുകൾ ഏൽപ്പിക്കണമെന്ന് പോലീസ് വാശിപിടിക്കുകയായിരുന്നു. മൊബൈൽ ഫോൺ തരേണ്ട കാര്യമില്ലല്ലോ എന്ന് വൃദ്ധൻ പൊലീസിനോട് പറഞ്ഞു. ഇതാണ് തർക്കത്തിനിടയാക്കിയത്. തുടർന്ന് വ്യദ്ധനെ വാരിവലിച്ച് പോലീസ് വാഹനത്തിൽ കയറ്റുന്നതും വ്യദ്ധന്റെ മുഖത്തടിക്കുന്നതും കാണാം. മുഖത്തടിച്ചതോടുകൂടി ഇയാൾ ആശുപത്രിയിൽ പോകണമെന്ന് പറഞ്ഞു കരയുന്നതും ദ്യശ്യത്തിൽ വ്യക്തമാണ്.
ദ്യശ്യങ്ങൾ പുറത്തുവന്നതോടുകൂടി ഈ പോലീസുകാരനെതിരെ വ്യാപക പ്രതിഷേധമാണ് ഉരുന്നത്. വ്യദ്ധനോട് പരാക്രമം. ഒരു ഗുണ്ടയെ ഇതുപോലെ കൈകാര്യം ചെയ്യുമോ എന്നും ചോദിക്കുന്നു.