യു എ ഇ ലുലുവിനെ വിഴുങ്ങാനൊരുങ്ങുന്നു.

റിയാദ്: സൗദി അറേബ്യയിലെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (പി.ഐ.എഫ്) ലുലു ഗ്രൂപ്പില്‍ നിക്ഷേപത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകൾ പുറത്ത് വന്നിരിക്കുന്നു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫ് അലിയുമായി സൗദി സര്‍ക്കാരിനു കീഴിലുള്ള പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഇത് സംബന്ധിച്ചു ചർച്ച നടത്തി വരികയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നിലവില്‍ സൗദിയില്‍ ഉള്ള ലുലു ഗ്രൂപ്പ് ശാഖകള്‍ സംബന്ധിച്ചാണ് ചർച്ചകൾ നടക്കുന്നത്.
ഈ വര്‍ഷമാദ്യം യു.എ.ഇ ഗവണ്‍മെന്റിനു കീഴിലുള്ള അബുദാബി ഡവലപ്‌മെന്റ് ഹോള്‍ഡിംഗ് കമ്പനി ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപം ലുലു ഗ്രൂപ്പില്‍ നടത്തിയിരുന്നു. 7.4 ബില്യണ്‍ ഡോളര്‍ ആണ് ലുലുഗ്രൂപ്പിനു കണക്കാക്കപ്പെടുന്ന വാര്‍ഷിക വരുമാനം.
അതേസമയം സൗദി നിക്ഷേപത്തെക്കുറിച്ച് ലുലു ഗ്രൂപ്പ് ഇതുവരെയും ഔദ്യോഗികമായി ഒരക്ഷരം പ്രതികരിച്ചിട്ടില്ല. സൗദി വിഷന്‍ 2030 ന്റെ ഭാഗമായി നടക്കുന്ന നിക്ഷേപ, വികസന പ്രവര്‍ത്തനങ്ങളുടെ പ്രധാന ഘടകമാണ് പി.ഐ.എഫ്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് പി.ഐ.എഫിന്റെ അധ്യക്ഷന്‍. എണ്ണ വിപണിയില്‍ നിന്നു മാറി മറ്റു മേഖലകളില്‍ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി അടുത്തിടെ പല നിക്ഷേപ പദ്ധതികളും സൗദി നടത്തി വരുകയാണ്. ഇന്ത്യയിലെ ടെലികോം ഭീമനായ റിലയന്‍സ് ജിയോയില്‍ പി.ഐ.എഫ് നിക്ഷേപം നടത്തിയിരുന്നു. ജിയോയുടെ 2.32 ശതമാനം ഓഹരിക്കായി 11,367 കോടി രൂപയുടെ നിക്ഷേപമാണ് സൗദി പബ്ലിക് ഇന്‍വെസ്റ്റമെന്റ് ഫണ്ട് നടത്തിയത്. ഇതിനു പുറമേ ടൂറിസം മേഖലയിലേക്കുള്ള നിക്ഷേപവും പി.ഐ.എഫ് ഊര്‍ജിതമാക്കിയിട്ടുണ്ട്.