മന്ത്രി കെ.ടി ജലീലിന് കോവിഡ് സ്ഥിരീകരിച്ചു.

മന്ത്രി കെ.ടി ജലീലിന് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ വീട്ടില്‍ നിരീക്ഷണത്തിലാണ് ജലീൽ. മന്ത്രിയുടെ പെര്സണല് സ്റ്റാഫിലെ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാന മന്ത്രിസഭയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് കെ.ടി ജലീല്‍. മന്ത്രി എം.എം മണിക്ക് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് ജലീലിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ബുധനാഴ്ച ഉച്ചയോടുകൂടിയാണ് ജലീലിന്റെ കോവിഡ് പരിശോധനഫലം പുറത്തുവന്നത്. ഫലം പോസിറ്റീവായതിനെതുടര്‍ന്നാണ് ജലീലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. പെര്സണല് സ്റ്റാഫിനോട് ക്വാറന്റൈനില്‍ പോകാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജലീലിനോട് ഇടപഴകിയവരോടും നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ സംസ്ഥാന മന്ത്രിസഭയിലെ അഞ്ചാമത്തെ മന്ത്രിക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. നേരത്തെ ഇ പി ജയരാജൻ, തോമസ് ഐസക്, വി എസ് സുനിൽ കുമാർ, എം എം മണി എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്.