CovidLatest NewsNationalNews
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 68 ലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 68 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 78,524 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇക്കാലയളവില്‍ 971പേര്‍ മരണത്തിന് കീഴടങ്ങി.68,35,656പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 9,02,425പേര്‍ ചികിത്സയിലാണ്. 58,27,705പേര്‍ രോഗമുക്തരായി. 1,05,526പേരാണ് ഇതുവരെ മരിച്ചത്.
മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക, കേരളം, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുരടുന്നത് മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14,578 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.ഇതോടെ മഹാരാഷ്ട്രയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 14,80,489 ആയി. 2,52,277 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.