Crime
റാന്നിയിൽ യുവതിക്കുനേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം

റാന്നി: പത്തനംതിട്ട പെരുനാട്ടിൽ യുവതിക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം.. ഇന്ന് രാവിലെ 11.30 ഓടുകൂടിയായിരുന്നു സംഭവം. പെരുനാട് വെൺകുളം സ്വദേശിനിയായ ശ്രീജയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഭർത്താവായ കണ്ണൂർ സ്വദേശി ബിനീഷ് ഫിലിപ്പിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി.മുഖത്തിനും ദേഹത്തും പൊളളലേറ്റ പ്രീജയെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കുറേ നാളായി പിരിഞ്ഞുകഴിയുകയായിരുന്നു ഇരുവരും. കണ്ണൂരിൽ നിന്ന് ഇന്ന് രാവിലെ പത്തനംതിട്ടയിലെത്തിയാണ് ബിനീഷ് യുവതിയെ ആക്രമിച്ചത്.