Editor's ChoiceLatest NewsNationalNews
ചില കെട്ടിപ്പിടുത്തങ്ങള്‍ ആത്മ നിർവൃതിക്ക് വഴിയൊരുക്കും.

ചില ആലിംഗനങ്ങൾ മനുഷ്യ മനസുകളെ കീഴ്പ്പെടുത്താനാവും. ചില കെട്ടിപ്പിടുത്തങ്ങള്‍ ആത്മ നിർവൃതിക്ക് വഴിയൊരുക്കും. നീ എന്റെ എല്ലാം എല്ലാം എന്ന വിശ്വാസവും തോന്നലുമൊക്കെ ചില കെട്ടിപ്പിടുത്തങ്ങള്‍ വിളിച്ചു പറയും. അത്തരത്തിലൊരു ആലിംഗനം സോഷ്യൽ മീഡിയയിൽഹിറ്റ് ആവുകയാണ്.
ഒരു കൊച്ചുകുട്ടിയും വളര്‍ത്തുനായയും തമ്മിലുള്ള സൗഹൃദം ലോകമെങ്ങും ഉള്ളവരുടെ ശ്രദ്ധ നേടുകയാണ്. കുട്ടി നായയെ കെട്ടിപ്പിടിക്കുമ്പോള്‍ അതെ സ്നേഹത്തോടെ, അല്ലെങ്കില്‍ അതില്‍ കൂടുതല്‍ വാത്സല്യത്തോടെ വാത്സല്യത്തോടെയും, നായയും കുഞ്ഞിനെ ആലിംഗനം ചെയ്യുന്നതാണ് വീഡിയോ. കുട്ടിയുടെ അമ്മ തന്നെയാണ് ഈ മനോഹരമായ കാഴ്ച വീഡിയോയില്‍ പകര്‍ത്തിയിരിക്കുന്നത്. നായ അവനെ കെട്ടിപ്പിടിക്കുകയാണ്. എത്ര മനോഹരമായ കാഴ്ചയാണിത് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.