ടൊവിനോ തോമസിനെ തീവ്ര പരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റി

സിനിമാ ചിത്രീകരണത്തിനിടെ ഗുരുതരമായി ചികിത്സയിലായിരുന്ന നടന്‍ ടോവിനോ തോമസിനെ ഐ.സി.യുവില്‍ നിന്നും മാറ്റി. ആരോഗ്യനിലയില്‍ പുരോഗതി കൈവന്നതായി മെഡിക്കല്‍ ബുള്ളറ്റിന്‍ അറിയിച്ചു. ആന്തരിക രക്തസ്രാവം നിലച്ചതായും നാല്-അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങാമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. വയറിന് ചവിട്ടേറ്റ താരം പരിക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
സിടി ആന്‍ജിയോഗ്രാം പരിശോധനയില്‍ നിലവില്‍ രക്തസ്രാവത്തിനുള്ള സാധ്യതയില്ലെന്നും ആന്തരിക അവയവങ്ങള്‍ക്ക് മുറിവില്ലെന്നും കണ്ടെത്തി. താരം നാലോ അഞ്ചോ ദിവസം കൂടി ആശുപത്രിയില്‍ തുടരുമെന്ന് റെനെ മെഡിസിറ്റി മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചു. കള സിനിമയുടെ ചിത്രീകരണത്തിനിടെ പരുക്കേറ്റ ടൊവിനോ യെ ബുധനാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സുഹൃത്തുക്കളുടെയും ആരാധകരുടെയും പിന്തുണയ്ക്കും പ്രാര്‍ഥനയ്ക്കും ടൊവിനോ തോമസ് നന്ദി അറിയിച്ചു.