
ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ കൂടി വധിച്ചു. കുല്‍ഗാമിലെ ചിന്‍ഗാം ഗ്രാമത്തിലാണ് സംഭവം. ചിന്‍ഗാമില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുന്നതിനിടെ ഭീകരര്‍ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു.
മൂന്നോളം ഭീകരരെ സുരക്ഷാ സേന വളഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.സുരക്ഷാ സേന ശക്തമായി തിരിച്ചടിച്ചു.പ്രദേശം പൂര്‍ണ്ണമായും സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്