News

ഓൺലൈൻ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ നിയമനിർമ്മാണം

ഓൺലൈൻ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ നിയമനിർമാണ നടപടികൾ തുടങ്ങി കേന്ദ്ര വിവര സാങ്കേതിക വകുപ്പ്. വിവരസാങ്കേതിക വകുപ്പിന്റെ പാർലമെന്ററി സമിതി നിയമനിർമാണത്തിനായി 21 വിഷയങ്ങളാണ് പരിഗണിക്കുന്നത്. മാധ്യമങ്ങളുടെ ധാർമികതയെയും, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതുമായി ബന്ധപെട്ട വിഷയങ്ങളിൽ ഇന്ത്യൻ പാർലമെന്റിന്റെ ഒരു കമ്മിറ്റി ആദ്യമായാണ് ചർച്ച നടത്തുന്നത്.

പാർലമെന്ററി സമിതി ഓൺലൈൻ മാധ്യമങ്ങളിലെ വ്യാജ വാർത്ത, വിദ്വേഷ-സ്ത്രീ വിരുദ്ധ പരാമർശങ്ങൾ, സമൂഹമാധ്യമങ്ങളിലെ വ്യക്തിഹത്യ, സംഘർഷത്തിന് വഴി വെക്കുന്ന പരാമർശങ്ങൾ തുടങ്ങിയ വിഷയങ്ങളിലെല്ലാം ഇനി മുതൽ നിയമമുണ്ടാകും.ഓൺലൈൻ മാധ്യമങ്ങൾക്ക് പുറമേ ബ്രോഡ്കാസ്റ്റിംഗ് ചാനലുകൾ വഴിയുള്ള ഇത്തരം പ്രക്ഷേപണങ്ങളും സമിതി പരിശോധിക്കും. ശശിതരൂരാണ് വിവരസാങ്കേതിക വകുപ്പിന്റെ പാർലമെന്ററി സമിതി അധ്യക്ഷൻ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button