Kerala NewsLatest News
സ്വപ്നക്കും സന്ദീപിനും എതിരെ കോഫെപൊസെ ചുമത്തി

കൊച്ചി/സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്കെതിരെ കസ്റ്റംസ് കോഫെപൊസെ ചുമത്തി. പ്രധാന പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് എന്നിവര്‍ക്കെതിരെയാണ് കോഫെപൊസ ചുമത്തിയിരിക്കുന്നത്. രണ്ടുപേരും നിരന്തരമായി നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തി എന്ന് കസ്റ്റംസിന് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി ഉണ്ടായത്. നിരന്തരമായി കള്ളക്കടത്ത് നടത്തുന്നവര്‍ക്കെതിരെയാണ് സാധാരണ കോഫെ പൊസെ ചുമത്തുന്നത്. കസ്റ്റംസ് ജയിലിലെത്തി ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുന്നുണ്ട്.