കോവിഡ്; പ്രതിദിന വർധനവിൽ മഹാരാഷ്ട്രയെയും മറികടന്നു കേരളം മുന്നിൽ

തിരുവനന്തപുരം: ശനിയാഴ്ച കേരളത്തിൽ 11,755പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ പ്രതിദിന വർധനവിൽ മുന്നിലായിരുന്ന മഹാരാഷ്ട്രയെ മറികടന്ന് രാജ്യത്ത് തന്നെ ഏറ്റവും മുന്നിലെത്തിയിരിക്കുകയാണ് കേരളം. ഹാരാഷ്ട്രയിൽ കഴിഞ്ഞദിവസം 11,416പേർക്കാണ് കോവിഡ് ബാധിച്ചത്.
15,17,434പേർക്കാണ് മഹാരാഷ്ട്രയിൽ ഇതുവരെ കോവിഡ് ബാധിച്ചത്. കർണാടകയിൽ 10,517 പേർക്കാണ് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്. 7,00,786 പേർക്കാണ് കർണാടകയിൽ ആകെ രോഗം സ്ഥിരീകരിച്ചത്. ആന്ധ്രാപ്രദേശിൽ 5,653പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
7,50,517പേർക്കാണ് ആന്ധ്രയിൽ ആകെ രോഗം ബാധിച്ചത്. തമിഴ്നാട്ടിൽ ഇന്ന് 5,245പേർക്ക് രോഗം സ്ഥിരീകരിച്ചു. 6,51,370പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. കോവിഡ് ചെറുത്തുനിൽപ്പിൽ മറ്റു സംസ്ഥാനങ്ങളെക്കാൾ ഏറെ മുന്നിലായിരുന്ന കേരളത്തിന്റെ അവസ്ഥ, സെപ്റ്റംബറോടെയാണ് മോശമായത്.
ഇത് രണ്ടാമത്തെ തവണയാണ് സംസ്ഥാനത്ത് പതിനായിരത്തിന് മുകളിൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞദിവസം ആറു ജില്ലകളിൽ ആയിരത്തിന് മുകളിലാണ് കോവിഡ് ബാധിതർ.