Kerala NewsLatest News
ചങ്കാണ് പാലാ, വിട്ടുനൽകാനാവില്ല- മാണി സി.കാപ്പൻ

കോട്ടയം; പാലാ സീറ്റ് വിട്ടുനൽകില്ലെന്ന് മാണി സി. കാപ്പൻ എംഎൽഎ. ജയിച്ച സീറ്റ് വീട്ടുനൽകേണ്ടെന്നാണ് കേന്ദ്ര നേതൃത്വത്തിൻറെ തീരുമാനം. ഇപ്പോൾ മാണിയല്ല എം.എൽ.എ. അതുകൊണ്ട്,വൈകാരിക ബന്ധം പറഞ്ഞ് വരേണ്ട. പാലയ്ക്ക് പകരം രാജ്യസഭാ സീറ്റ് എന്ന നിബന്ധന അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാല മാത്രമല്ല എൻ സി പി ജയിച്ച ഒരുസീറ്റും വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മാണി ജയിച്ച പഴയ പാല അല്ല ഇപ്പോൾ പാല. മാണിസാറിന് പാല ഭാര്യയായിരുന്നെങ്കിൽ എനിക്ക് ചങ്കാണ്. എന്നെ തിരഞ്ഞെടുത്തതുകൊണ്ട് നഷ്ടമായെന്ന് പാലക്കാർ പറയില്ല. ജോസ് കെ മാണി വരുന്നതുകൊണ്ട് പാലായിൽ പ്രത്യേകിച്ചൊരു ഗുണവുമില്ല. പാല വിട്ടുകൊടുക്കേണ്ട എന്നാണ് ദേശീയ നിലപാട്. ജാേസിന്റെ മുന്നണിപ്രവേശനത്തിൽ ചർച്ച നടന്നിട്ടില്ല. രാജ്യസഭാ സീറ്റ് ആർക്കുവേണം-മാണി സി കാപ്പൻ പറഞ്ഞു.