
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 71 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,732 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 71,20,539 ആയി ഉയർന്നു.നിലവിൽ രാജ്യത്ത് 8,61,853 പേരാണ് ചികിൽസയിലുള്ളത്. 61,49,536 പേർ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഞായറാഴ്ച മാത്രം രാജ്യത്ത് കോവിഡ് ബാധിച്ച് 816 പേരാണ് മരിച്ചത്. ഇതോടെ ഇന്ത്യയിലെ കോവിഡ് മരണം 1,09,150 ആയി വർധിച്ചു. രാജ്യത്ത് 8,78,72,093 സാംപിളുകളാണ് പരിശോധിച്ചത്. ഇന്നലെ മാത്രം 9,94,851 സാംപിളുകൾ ടെസ്റ്റ് ചെയ്തതായി ഐസിഎംആർ അറിയിച്ചു.മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കേരളം, തമിഴ്‌നാട്, കർണാടക എന്നി സംസ്ഥാനങ്ങളിലാണ് കൊവിഡ് ബാധിതരിൽ ഏറെയും.
അമേരിക്കയിൽ ഞായറാഴ്ച 41,935 പേർക്കും ബ്രസീലിൽ 3,139 പേർക്കും, ഫ്രാൻസിൽ 16,101 പേർക്കും റഷ്യയിൽ 13,634 പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ലോകത്ത് ഇതുവരെ 3.77 കോടി ജനങ്ങൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.