Kerala NewsLatest News
കൊടിക്കുന്നിൽ സുരേഷ് എംപിക്ക് കോവിഡ്

തിരുവനന്തപുരം : കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു.ഞായറാഴ്ച നടത്തിയ പരിശോധനയിലാണ് കൊടിക്കുന്നിൽ പോസിറ്റീവ് ആയത്.കെപിസിസി ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ളവർ ക്വാറന്റീനിൽ പ്രവേശിച്ചിരുന്നു.
കൊടിക്കുന്നിൽ സുരേഷിന്റെ മൂത്ത സഹോദരി ലീല അടുത്തിടെ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. കെഎസ്‌എഫ്‌ഇ സ്റ്റാച്യൂ ബ്രാഞ്ചിൽ ജീവനക്കാരിയായിരുന്നു.തിരുവനന്തപുരം ആർസിസിയിൽ കാൻസർ രോഗബാധിതയായി ചികിത്സയിലായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് രോഗം മൂർച്ഛിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു.