പണിയെടുത്ത് ജീവിക്കാനും സമ്മതിക്കുന്നില്ല, ആണും പെണ്ണും കെട്ടതെന്ന് ആക്ഷേപം, കണ്ണീർ വിഡിയോ

കേരളത്തിന് മുന്നിൽ കണ്ണീരോടെ കൈകൂപ്പി കരയുന്ന ഒരു ട്രാൻസ്ജെന്റർ യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. വഴിയോരത്ത് ബിരിയാണിയും ഊണും പൊതിയിലാക്കി വിറ്റാണ് ഇവർ ജീവിക്കുന്നത് എന്നും ഇവരെ കച്ചവടം ചെയ്യാൻ പോലും സമ്മതിക്കാതെ മറ്റൊരു കൂട്ടർ ഉപദ്രവിക്കുന്നു എന്നുമാണ് പരാതി.
പണിയെടുത്ത് ജീവിക്കാനും സമ്മതിക്കുന്നില്ല. ഞങ്ങൾ അഞ്ചു ട്രാൻസ്ജെന്റേഴ്സിന്റെ വയറ്റിപ്പിഴപ്പാണ്. കുടുക്ക പൊട്ടിച്ച് കിട്ടിയ പണം കൊണ്ട് തുടങ്ങിയതാണ്. ഭിക്ഷ യാചിക്കാൻ പോയതല്ല. പണി എടുത്ത് ജീവിക്കാൻ പോയതാണ് അതിനും സമ്മതിക്കുന്നില്ല, ഇവർ പറയുന്നു.
അതേസമയം പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടും നീതി കിട്ടിയില്ലെന്നും ബിരിയാണി വിൽപ്പന അല്ല പൊലീസിന്റെ പണിയെന്ന് പറഞ്ഞ് നീതി നിഷേധിച്ചതായും ഇവർ പറയുന്നു. 150 ബിരിയാണിയും 20 ഊണുമായി കച്ചവടത്തിന് പോയിട്ടും ഇന്ന് 20 എണ്ണം മാത്രമാണ് വിൽക്കനായതെന്നും കണ്ണീരോടെ ഇവർ പറയുന്നു. വിഡിയോ കാണാം