Latest NewsNationalNews

ആശ്വാസം, ഇന്ത്യയിൽ കോവിഡ്​ വ്യാപനം കുറയുന്നു; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്​ 55,342 പേർക്ക്​

ന്യൂഡൽഹി; രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നതായി റിപ്പോർട്ട്.കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 55,342 കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ രണ്ട് മാസത്തിനിടയിലുള്ള ഏറ്റവും കുറവ് കൊവിഡ് റിപ്പോർട്ട് ചെയ്ത ദിവസമായിരുന്നു തിങ്കൾ. മരണ നിരക്കിലും കുറവ് കാണപ്പെടുന്നു. ഇന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 706 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത.ദിനേനയുള്ള കൊവിഡ് കേസുകൾ ഒരു ലക്ഷത്തിന് മുകളിലും മരണം ആയിരത്തിന് മുകളിലും പോയതിന് ശേഷമാണ് ഇപ്പോൾ കുറഞ്ഞുവരുന്നത്. മഹാരാഷ്ട്രയിലും ആന്ധ്രയിലുമെല്ലാം വലിയ തോതിൽ കേസുകൾ കുറഞ്ഞതാണ് ആശ്വാസത്തിന് ഇടയാക്കുന്നത്.

രാജ്യത്ത് ഇതിനകം 71.75 ലക്ഷം പേർക്ക് മുകളിൽ കൊവിഡ് ബാധിച്ചിട്ടുണ്ട്. കൃത്യമായി പറഞ്ഞാൽ 71,75,880 പേർ വൈറസിന്റെ പിടിയിൽപ്പെട്ടു. 1,09,856 പേർ വൈറസ് മൂലം മരണപ്പെട്ടു. 62,27,295 പേർ രോഗമുക്തി കൈവരിച്ചു. 8,38,729 പേരാണ് രാജ്യത്ത് ഇപ്പോൾ ചികിത്സയിലുള്ളത്. കൊവിഡ് വലിയ തോതിൽ വ്യാപിച്ചിരുന്ന വലിയ നഗരങ്ങളിലെല്ലാം രോഗ നിരക്ക് കുറഞ്ഞുവരുന്നുണ്ട്.

രാജ്യത്ത് കൊവിഡ് കേസുകളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 7089 കേസുകളും 165 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. ആന്ധ്രയിൽ 3224 കേസും 32 മരണവും കർണാടകയിൽ 7606 കേസും 70 മരണവും തമിഴ്‌നാട്ടിൽ 4879 കേസും 62 മരണവും കേരളത്തിൽ 5930 കേസും 22 മരണവും റിപ്പോർട്ട് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button