CrimeEditor's ChoiceKerala NewsLatest NewsLocal NewsNationalNews

കളമശ്ശേരി മെഡിക്കൽ കോളേജിൽ നവജാത ശിശുവിനെ 5 ലക്ഷത്തിന് വിൽക്കാൻ നോക്കി.

കളമശ്ശേരി മെഡിക്കൽ കോളജിൽ നവജാത ശിശുവിനെ വിൽക്കാൻ ശ്രമം നടന്നതായി കുഞ്ഞിന്റെ അമ്മയുടെ വെളിപ്പെടുത്തൽ. മെഡിക്കൽ കോളേജിലെ നഴ്സിൻ്റെ ഒത്താശയോടെയായിരുന്നു ഇടപാട്. കു‍ഞ്ഞിന്റെ പിതാവിന് എതിരെയും തിരുവനന്തപുരത്ത് യുട്യൂബറെ ആക്രമിച്ചെന്ന കേസിൽ പൊലീസ് കേസെടുത്തിട്ടുള്ള യുവതികളിൽ ഒരാൾക്കെതിരെയുമാണ് ആരോപണവുമായി അമ്മരംഗത്തെത്തിയിരിക്കുന്നത്. താനറിയാതെയാണു കുഞ്ഞിനെ വിൽക്കാൻ നീക്കമുണ്ടായതെന്നും ഇതു സംബന്ധിച്ച കേസുമായി മുന്നോട്ടു പോകാവുന്ന സാഹചര്യവും താൽപര്യവുമില്ലെന്നും കുഞ്ഞിന്റെ അമ്മ അറിയിച്ചു. സംഭവത്തെക്കുറിച്ച് അറിവില്ലെന്നു കളമശേരി മെഡിക്കൽ കോളജ് ആശുപത്രി ആർഎംഒ വ്യക്തമാക്കി.

സംഭവം ഇങ്ങനെ; കൊച്ചിയിൽ താമസിക്കുന്ന പാലക്കാട് സ്വദേശിനി, മാഹി സ്വദേശിയായ യുവാവിനൊപ്പം ലിവിങ് ടുഗദറിനിടെയാണു ഗർഭിണിയായത്. ഗർഭം ഇല്ലാതാക്കാൻ യുവാവ് നിർബന്ധിച്ചെങ്കിലും തയാറാകാതെ വന്നതോടെ ഇരുവരും അകന്നു. ഏഴാം മാസത്തിൽ പോലും ഗർഭം ഇല്ലാതാക്കാൻ ശ്രമം നടന്നതായി യുവതി പറയുന്നു. ഏതാനും സാമൂഹിക പ്രവർത്തകർ ഇടപെട്ടാണ് പ്രസവകാലത്തു ചികിത്സ ഏർപ്പാടാക്കിയത്. എന്നാൽ കുഞ്ഞ് ജനിച്ച് ആഴ്ചകൾക്കകം യുവാവ് നെടുമ്പാശേരി വിമാനത്താവളത്തിലൂടെ ഒരു കിലോയിലേറെ ഹഷീഷ് കടത്താൻ ശ്രമിച്ച കേസിൽ കുടുങ്ങി ജയിലിലായി. പലരിൽനിന്ന് പണം കടം വാങ്ങിയും മറ്റും യുവാവിനെ ജയിലിൽ നിന്ന് ജാമ്യത്തിലിറക്കിയെങ്കിലും ബന്ധം തുടരാൻ യുവാവ് താൽപ്പര്യം പ്രകടിപ്പിച്ചില്ല. ഇതിനിടയിൽ ജാമ്യത്തിൽ പുറത്തുവന്നതിനു പിന്നാല യുവാവ് കുഞ്ഞുമായി കടന്നുകളഞ്ഞു. ഇതോടെ സഹായം അഭ്യർഥിച്ച് സിറ്റി പൊലീസ് കമ്മിഷണർക്ക് ഉൾപ്പെടെ യുവതി പരാതി നൽകി. പൊലീസ് നിർദേശിച്ചതനുസരിച്ച് ചൈൽഡ് ലൈൻ ഉൾപ്പടെയുള്ളവർ ഇടപെട്ടാണ് കുഞ്ഞിനെ തിരികെ വാങ്ങി നൽകിയത്. ശേഷം കുഞ്ഞ് ബാധ്യതയാവും എന്ന് കണ്ട് പിതാവ് കുഞ്ഞിനെ വിൽക്കാൻ ശ്രമിക്കുകയായിരുന്നു.
ട്രാൻസ്ജെൻഡർ ദമ്പതികൾക്കു കൈമാറാനായിരുന്നു നീക്കം. ഈ ദമ്പതികൾ യുവതിയെയും കുഞ്ഞിനെയും കൂടി നോക്കുമെന്നാ യിരുന്നു ധാരണയത്രെ. എന്നാൽ സാവധാനം കുഞ്ഞിനെ അവർക്കു നൽകണം എന്ന മട്ടിൽ സംസാരിച്ചപ്പോൾ സാധിക്കില്ലെന്നറിയിച്ചുവെന്നും പണം നൽകി കുഞ്ഞിനെ കൈക്കലാക്കാനായിരുന്നു നീക്കമെന്ന് ലേബർ റൂമിൽ കിടക്കുമ്പോഴാണ് അറിയുന്നതെന്നും യുവതി പറയുന്നു. ഇതിനാണ് മെഡിക്കൽ കോളേജിലെ നഴ്സ് ഇടനിലക്കാരിയായത്. താൽക്കാലിക ജീവനക്കാരിയായിരുന്ന ഇവർ മറ്റൊരു ക്രമക്കേടിന് സസ്പെൻ ഷനിലായിരുന്നു.
എന്നാൽ ലീവിലാണെന്നാണ് ഇവർ പറഞ്ഞത്. ഇവരെ വൈകാതെ ജോലിയിൽനിന്ന് പിരിച്ചുവിട്ടതായും പിന്നീടറിഞ്ഞുവെന്ന് കുട്ടിയുടെ അമ്മ പറയുന്നു. കുഞ്ഞിനെ അഞ്ചു ലക്ഷം രൂപയ്ക്ക് വിൽക്കാനായിരുന്നു ശ്രമം. മൂന്നു ലക്ഷം ലഭിക്കുമെന്ന് നഴ്സ് വഴി അറിയിച്ചെങ്കിലും സമ്മതിച്ചില്ല. തുടർച്ചയായി ആവശ്യപ്പെട്ടപ്പോൾ വഴക്കുണ്ടാക്കി മുറിയിൽനിന്ന് ഇറക്കി വിടുകയായിരുന്നുവത്രെ. കുഞ്ഞ് ജനിച്ചതിനു പിന്നാലെ പാലുകൊടുക്കു
ന്നത് ഒഴിവാക്കാനും അമ്മയെ കാണിക്കാതിരിക്കാനും വരെ ശ്രമം നടന്നതായും ഇവർ പറയുന്നു. വീണ്ടും ഈ നഴ്സ് ആശുപത്രിയിൽ എത്തി കുഞ്ഞിന്റെ പിതാവുമായി സംസാരിക്കുകയായിരുന്നു. ഇത് ഇരുവരും സമ്മതിച്ചിട്ടുണ്ടെന്നും യുവതി പറഞ്ഞു.
ഇപ്പോൾ നഗരത്തിൽ വാടകയ്ക്കു കഴിയുകയാണ് മാതാവും കുഞ്ഞും. കുഞ്ഞിനുള്ള ചെലവു പിതാവ് നൽകുമെന്നു പറഞ്ഞിരുന്നെങ്കിലും ഒന്നും ചെയ്യുന്നില്ലെന്നും ഇവർ പറയുന്നു. യുവാവിനെതിരെ കോടതിയെ സമീപിക്കാൻ വേണ്ട സാമ്പത്തിക സാഹചര്യമില്ലാത്തതിനാൽ അതിനു മുതിർന്നില്ലെന്നും യുവതി വ്യക്തമാക്കി. കുഞ്ഞിനെ വിൽക്കാൻ ഇടനില നിന്നവർക്കെതിരെ കൂടി നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് സമഗ്ര പരാതി നൽകുമെന്ന് കോഴിക്കോട് സ്വദേശി വിനോ ബാസ്റ്റിൻ പറഞ്ഞു.

അതേ സമയം കുഞ്ഞിനെ വിൽക്കാൻ തന്റെ നേതൃത്വത്തിൽ ശ്രമം നടന്നെന്ന ആരോപണം വസ്തുതാരഹിതമാണെന്ന് വിഷയത്തിൽ ഇടപെട്ടതായി ആരോപണം നേരിടുന്ന യുവതി പ്രതികരിച്ചു. കുഞ്ഞിനെ നോക്കാനാവില്ലെന്നും ഏതെങ്കിലും അനാഥാലയത്തിൽ ഏൽപിക്കാമെന്നും കുഞ്ഞിന്റെ അമ്മ തന്നെ തന്നോട് പറഞ്ഞിരുന്നു. ഇക്കാര്യം ട്രാൻസ് ദമ്പതികളോടു പറഞ്ഞപ്പോൾ അവർ എടുത്തുകൊള്ളാമെന്ന് സമ്മതിച്ചു. എന്നാൽ സാമ്പത്തിക ഇടപാടുകൾക്കു ശ്രമിച്ചിട്ടില്ല. തനിക്കെതിരെ ആക്ഷേപമുന്നയിച്ചവർക്കെതിരെ സൈബർ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും യുവതി അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button