Kerala NewsLatest NewsNews

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഇടത് മുന്നണിയില്‍.

ഒടുവിൽ കെ എം മാണിയുടെ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഇടത് മുന്നണിയില്‍. പാര്‍ട്ടിയുടെ രാഷ്ട്രീയ പ്രഖ്യാപനത്തിലാണ് ജോസ് കെ മാണി ഈ വിവരം അറിയിച്ചത്. ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവെക്കും. രാഷ്ട്രീയ ധാർമികത ഉയർത്തിപിടിക്കാനാണ് രാജിയെന്ന് ജോസ് കെ മാണി പറഞ്ഞു. കേരള കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം ഉണ്ടായത്. പാലായിലെ ജോസ് കെ മാണിയുടെ വസതിയിൽ ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷമാണ് മുന്നണി പ്രവേശനം ജോസ് കെ മാണി പ്രഖ്യാപിച്ചത്. തോമസ് ചാഴിക്കാടൻ, റോഷി അഗസ്റ്റിൻ, എൻ ജയരാജ് എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു. പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് പ്രഖ്യാപനം.

38 വര്‍ഷത്തിന് ശേഷമാണ് കേരള കോണ്‍ഗ്രസിന്‍റെ മുന്നണി മാറ്റം. ദീര്‍ഘകാലത്തെ യുഡിഎഫ് ബന്ധമാണ് അവസാനിപ്പിച്ചത്. മതേതര നിലപാട് കാത്തുസൂക്ഷിക്കുന്നത് ഇടത് മുന്നണിയാണെന്ന് ജോസ് കെ മാണി പറഞ്ഞു. യുഡിഎഫിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചുകൊണ്ടാണ് ജോസ് കെ മാണി പ്രസംഗം ആരംഭിച്ചത്. ആത്മാഭിമാനം അടിയറവ് വച്ച് മുന്നോട്ടുപോകാൻ കഴിയില്ലെന്നും ജോസ് കെ മാണി പറയുകയുണ്ടായി.
‘ഒക്ടോബർ 9ന് പാർട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റി വിളിച്ചുകൂട്ടിയിരുന്നു. പാർട്ടിയുടെ രാഷ്ട്രീയ നിലപാടിനെ കുറിച്ച് ചർച്ച ചെയ്തിരുന്നു. ജൂൺ 29നാണ് യുഡിഎഫിൽ നിന്ന് കേരളാ കോൺഗ്രസ് എമ്മിനെ പുറത്താക്കിയത്. അന്ന് മുതൽ ഇന്ന് വരെ കേരളാ കോൺഗ്രസ് സ്വതന്ത്ര നിലപാടാണ് എടുത്തത്. കെഎം മാണി സാറാണ് യുഡിഎഫിനെ കെട്ടിപടുത്തത്. ആ പ്രസ്താനത്ത് നിന്ന് കേരളാ കോൺ്രസ് ഇനി അതിൽ തുടരാൻ അർഹതയില്ലെന്നാണ് യുഡിഎഫ് കൺവീനർ സ്റ്റേറ്റ്‌മെന്റ് എഴുതി വായിച്ചത്. യുഡിഎഫിന്റെ ഉയർച്ചയിലും താഴ്ച്ചയിലും ഒപ്പം നിന്ന മാണി സാറിന്റെ രാഷ്ട്രീയത്തെയും ജനവിഭാഗത്തെയുമാണ് അവർ അപമാനിച്ചത്. കോൺഗ്രസിലെ ചില കേന്ദ്രങ്ങളിൽ നിന്ന് കടുത്ത അനീതിയാണ് കേരളാ കോൺഗ്രസ് പാർട്ടി നേരിടേണ്ടി വന്നത്. തങ്ങളുടെ എംഎൽഎമാർക്ക് നിയമസഭയ്ക്കകത്ത് നേരിടേണ്ടി വന്ന അപമാനവും അവഗണനയും യുഡിഎഫ് നേതൃത്വത്തോട് പറഞ്ഞപ്പോൾ പോലും യുഡിഎഫ് ഒരു ചർച്ചയ്ക്ക് പോലും തയാറായില്ല. യുഡിഎഫിന്റെ ഭാഗത്ത് നിന്നുണ്ടായത് ‘പൊളിറ്റിക്കൽ വൾചറിസം’ ആണെങ്കിലും ഞാൻ പ്രതികരിച്ചിരുന്നില്ല. കെഎം മാണി അസുഖ ബാധിതൻ ആണ് എന്ന് അറിഞ്ഞ ഉടൻ പി.ജെ ജോസഫ് ലോക്‌സഭാ സീറ്റ് ആവശ്യപ്പെട്ടു. പാലാ സീറ്റും, ചിഹ്നവും ആവശ്യപ്പെട്ടു. കെഎം മാണിയുടെ വീട് മ്യൂസിയം ആക്കണമെന്ന് വരെ പറഞ്ഞു. കേരളാ കോൺഗ്രസിനെ ഒരു പഞ്ചായത്തിന്റെ പേരിലാണ് യുഡിഎഫിൽ നിന്ന് പുറത്താക്കിയത്. ഇന്ത്യൻ ചരിത്രത്തിൽ തന്നെ ഇതാദ്യമാണ്’. ജോസ് കെ മാണി പറഞ്ഞു.
യുഡിഎഫിൽ നിന്ന് കേരളാ കോൺഗ്രസ് പാർട്ടിയെ പുറത്താക്കിയിട്ട് മൂന്ന് മാസമായെന്നും, തങ്ങളെ തിരിച്ചുകൊണ്ടുവരാൻ ഒരു ചർച്ചയും നടന്നില്ലെന്നും ജോസ്.കെ.മാണി പറയുകയുണ്ടായി. പ്രതിപക്ഷം ഭരണപക്ഷത്തിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോൾ തങ്ങളുടെ എംഎൽഎമാരുമായി ബന്ധപ്പെട്ടില്ലെന്നും ജോസ് കെ മാണി പറഞ്ഞു. കേരളാ കോൺഗ്രസിനെ തകർക്കാനുള്ള അജണ്ഡയാണ് നടന്നതെന്നും ജോസ് കെ മാണി കുറ്റപ്പെടുത്തിയിട്ട്.

അതേസമയം, പാലാ സീറ്റ് ആര്‍ക്കെന്നത് സംബന്ധിച്ച് ഇടത് മുന്നണിയില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം. എന്തുതന്നെയായാലും പാല വിട്ടുകൊടുക്കില്ലെന്ന കടുംപിടുത്തം എന്‍സിപി നേതാവ് മാണി സി കാപ്പന്‍ തുടരുകയാണ്. പാല ഇല്ലെങ്കില്‍ മറ്റ് വഴി നോക്കേണ്ടിവരുമെന്നും കാപ്പൻ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ പാല സീറ്റ് സംബന്ധിച്ച് മാണി സി കാപ്പന്‍റെ പരസ്യ പ്രസ്താവനയില്‍ സിപിഎമ്മിന് അതൃപ്തിയുണ്ട്. പാലാ സീറ്റ് വിട്ടുനല്‍കുന്ന കാര്യം ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. മുന്നണിയില്‍ ആലോചിക്കാത്ത കാര്യത്തിലാണ് മാണി സി കാപ്പന്‍ പ്രതികരിച്ചതെന്നും സിപിഎം വിലയിരുത്തുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button