Uncategorized
മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി ഗുരുതരാവസ്ഥയിൽ

തൃശൂർ: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയാണ് അദ്ദേഹത്തെ തൃശൂർ ഹൈടെക് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചത്
എന്നാൽ ഇപ്പോഴത്തെ അദ്ദേഹത്തിന്റെ നില അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.തിങ്കളാഴ്ച രാത്രിമുതൽ മൂത്രതടസ്സം കഠിനമാവുകയും അദ്ദേഹത്തെ തൃശൂർ ഹൈടെക് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ആരോഗ്യസ്ഥിതിയിൽ ആശങ്കയുള്ളതിനാൽ തീവ്രപരിചരണ വിഭാഗത്തിൽ തന്നെ തുടരുകയാണെന്ന് മകൻ നാരായണൻ അക്കിത്തം പറഞ്ഞു.
ഇക്കഴിഞ്ഞ സെപ്തംബർ 24 നാണ് അക്കിത്തം അച്യുതൻ നമ്ബൂതിരിയ്ക്ക് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചത്. കഴിഞ്ഞ ദിവസം പുതൂർ പുരസ്‌കാരവും അദ്ദേഹം ഏറ്റുവാങ്ങിയിരുന്നു.