Kerala NewsNationalNews

മാണിയുടെ കേരള കോൺഗ്രസിനെ, കോൺഗ്രസ് പാർട്ടി ചവച്ചു ചവറ്റുകൊട്ടയിലെറിയുന്നു.

മാണിയെയും മാണിയുടെ കാലശേഷം കേരള കോൺഗ്രസിനെയും, കോൺഗ്രസ് പാർട്ടി ചവച്ചു ചവറ്റുകൊട്ടയിലെറിയുന്നു.

ഇന്നലെ വരെ കോട്ടയത്തിന്റെ മണ്ണിൽ എന്തിനും ഏതിനും ആവശ്യമായിരുന്ന മാണിയെയും മാണിയുടെ കാലശേഷം കെ എം മാണിയുടെ കേരള കോൺഗ്രസിനെയും, കോൺഗ്രസ് പാർട്ടി ചവച്ചു ചവറ്റുകൊട്ടയിലെറിയുന്നു. മുന്നണിയിൽ സമ്മർദ്ദം ചെലുത്തി കേരള കോൺഗ്രസിലെ ജോസ് കെ മാണി തുടരേണ്ടതില്ലെന്ന് കോട്ടയം ഡിസിസി, ഭീക്ഷണി സ്വരത്തിൽ തന്നെ ജോസ് കെ മാണിയെ അറിയിച്ചു.

ഭീഷണിപ്പെടുത്തുന്നവർ പുറത്തുപോകട്ടെയെന്നാണ് ശനിയാഴ്ച ചേർന്ന ഡിസിസി യോഗത്തിലെ പൊതു വികാരാമെന്നാണ് മൂന്നു ഡി സി സി മെമ്പർമാർ നവകേരളയോട് പറഞ്ഞത്. ജോസ് കെ മാണി വിഭാഗം ഇതുവരെ സമ്മർദ്ദ തന്ത്രം ഉപയോഗപ്പെടുത്തിയാണ് ഇതുവരെയുള്ള എല്ലാ സ്ഥാനങ്ങളും നേടിയതെന്നാണ് ഡി സി സി ഐ യുടെ ബഹുഭൂരിപക്ഷം ങ്ങളും ആരോപിക്കുന്നത്. ജോസ് കെ മാണിയുടെ രാജ്യസഭാ സീറ്റും ഇതിന് ഇതിന് ഉദാഹരണമാണെന്ന് കോൺiഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തുന്നു. ഭീഷണിപ്പെടുത്തി സ്ഥാനങ്ങൾ നേടിയെടുക്കുന്നത് ഇനിയും അനുവദിക്കുന്ന പ്രശ്നമില്ല. കേരള കോൺഗ്രസിലെ ജോസ് കെ മാണി പക്ഷക്കാരനായ സെബാസ്റ്റ്യൻ കുളത്തിങ്കലിനെതിരെ ജോസഫ് വിഭാഗം അവിശ്വാസപ്രമേയം കൊണ്ടുവന്നാൽ അതിനെ പിന്തുണയ്ക്കണമെന്ന് ഡിസിസി യോഗത്തിൽ പൊതു അഭിപ്രായം ഉരുത്തിരിയുകയായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കെ പി സി സി യുടെ അനുമതി മാത്രമാണ് ഡി സി സി ക്ക് വേണ്ടത്.

ജോസ് കെ മാണി രാജ്യസഭാ സീറ്റ് നേടിയെടുത്ത തന്ത്രം വീണ്ടും പ്രയോഗിക്കുന്നത് അനുവദിക്കാനാകില്ലെന്നാണ് ഡിസിസി യോഗത്തിൽ അംഗങ്ങൾ പറഞ്ഞത്. കെ.എം മാണിയുടെ നിര്യാണത്തെ തുടർന്ന് കേരള കോൺഗ്രസിന്‍റെ നേതൃസ്ഥാനം സംബന്ധിച്ച തർക്കവും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം പങ്കുവെക്കുന്നതുസംബന്ധിച്ച ഭിന്നതയുമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾക്കു കാരണം. നിലവിൽ പ്രസിഡന്‍റായിരിക്കുന്ന സെബാസ്റ്റ്യൻ കുളത്തിങ്കൽ രാജിവെക്കില്ലെന്ന് ജോസ് കെ മാണി ആവർത്തിച്ചുവ്യക്തമാക്കുകയും ചെയ്തിരിക്കുകയാണ്. നേരത്തെ രാജ്യസഭാ സീറ്റ് സമ്മർദ്ദം ചെലുത്തി നേടിയെടുത്തതുമുതൽ കോൺഗ്രസും ജോസ് കെ മാണിയും തമ്മിലുള്ള ബന്ധം അത്ര നല്ല നിലക്കല്ല എന്നതാണ് കാര്യങ്ങൾ ഇത്രത്തോളം എത്തിച്ചത്.

യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ പാലായിലെത്തി നടത്തിയ ചർച്ചയിലും ജോസ് കെ മാണി വിട്ടുവീഴ്ചയ്ക്കു തയ്യാറായിരുന്നില്ല. പാലായിലെ തോൽവിക്കു കാരണം ജോസഫ് വിഭാഗം ചതിച്ചതാണെന്നും അങ്ങനെയുള്ളവർക്ക് പദവി വിട്ടുനൽകാൻ തയ്യാറല്ലെന്നും ജോസ്
പറയുകയായിരുന്നു. അതേസമയം കോൺഗ്രസിലെ ഒരു വിഭാഗം ജോസഫിന് അനുകൂലമായി നിലപാട് എടുക്കുന്നതിൽ ജോസ് കെ മാണി തന്റെ അതൃപ്തി അറിയിച്ചിരുന്നതുമാണ്. പാലാ ഉപതെരഞ്ഞെടുപ്പിൽ ചിഹ്നം സംബന്ധിച്ച തർക്കമുണ്ടായപ്പോൾ മിണ്ടാതിരുന്ന ഡി സി സി യുടെ നിലപാടിലും, ജോസിന് പരിഭവമുണ്ട്. അതേസമയം, കോട്ടയം ഡി സി സി യിൽ ഒരു വിഭാഗം ജോസിനോടൊപ്പം തന്നെയാണ് നിലകൊള്ളുന്നത്.
ജോസഫിനെ അനുകൂലിക്കുന്ന ഡി സി സി അംഗങ്ങളുടെ കാര്യത്തിൽ രണ്ടു അംഗങ്ങളുടെ മുൻതൂക്കമാണ് ജോസഫ് ചട്ടുകമായി ഉപയോഗിക്കുന്നത്.ഇക്കാര്യത്തിൽ കൈ വിട്ടുള്ള കളിക്ക് കോൺഗ്രസ്സ് തയ്യാറായാൽ കോട്ടയത്ത് കോൺഗ്രസിന്റെ കോട്ടയെന്നു പറയുന്ന കോട്ടകൊത്തളങ്ങൾ നിലം പതിക്കും എന്നതിലേക്കാവും കാര്യങ്ങൾ പോയി എത്തുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button