അൺലോക്ക് അഞ്ച്: കൂടുതൽ ഇളവുകൾ വ്യാഴാഴ്ച്ച മുതൽ

അണ്‍ലോക്ക് അഞ്ചിന്റെ ഭാഗമായി രാജ്യത്ത്
വ്യാഴാഴ്ച്ച മുതൽ കൂടുതല്‍ ഇളവുകള്‍ നിലവില്‍ വരും. സ്‌കൂളുകള്‍, സിനിമാ തിയേറ്ററുകള്‍, വിനോദ പാര്‍ക്കുകള്‍ തുടങ്ങിയവയ്ക്കാണ് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി. കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ളവയ്ക്കാണ് ഇപ്പോൾ പ്രവര്‍ത്തനാനുമതി ലഭിക്കുക. അതേ സമയം സ്‌കൂളുകളുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകളാണ് അന്തിമ തീരുമാനം എടുക്കേണ്ടത്.ഘട്ടം ഘട്ടമായിട്ട് സ്‌കൂളുകള്‍ തുറക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. കേരളം, ഡല്‍ഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇപ്പോള്‍ സ്‌കൂള്‍ തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ സ്‌കൂള്‍ തുറക്കാനും തീരുമാനിച്ച് കഴിഞ്ഞു. പഞ്ചാബില്‍ നാളെ മുതല്‍ സ്‌കൂളുകള്‍ തുറക്കുമ്പോള്‍, യു.പിയില്‍ ഒക്ടോബര്‍ 19നാണ് സ്‌കൂള്‍ തുറക്കുന്നത്.
വീട്ടില്‍ ഇരുന്ന് പഠിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് അതിനുള്ള സാഹചര്യങ്ങള്‍ ഒരുക്കി നല്‍കേണ്ടതുണ്ട്. സ്‌കൂളുകളില്‍ വരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ മാതാപിതാക്കളുടെ സമ്മതപത്രം ഹാജരാക്കണം. കണ്ടെയ്ന്‍മെന്റ് സോണുകളിലുള്ള വിദ്യാര്‍ഥികള്‍ സ്‌കൂളുകളില്‍ വരേണ്ടതില്ല. തിരക്കൊഴിവാക്കാന്‍ ക്ലാസിലെ ഇരിപ്പിടങ്ങള്‍ ക്രമീകരിക്കണം, വിദ്യാര്‍ഥികളും അധ്യാപകരും നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. സ്‌കൂളുകളില്‍ പൊതുച്ചടങ്ങുകളോ പരിപാടികളോ സംഘടിപ്പിക്കരുത് എന്നി മാർഗ്ഗ നിർദ്ദേശങ്ങളാണ് സ്കൂൾ തുറന്ന് പ്രവർത്തിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ മുന്നോട്ട് വച്ചത്.
തിയേറ്ററുകളും തുറന്ന് പ്രവര്‍ത്തിക്കുന്നതിന് മാര്‍ഗ നിര്‍ദേശങ്ങൾ കേന്ദ്രം പുറത്തിറക്കിയി
ട്ടുണ്ട്. കണ്ടെയ്മെന്റ് സോണുകളില്‍ അല്ലാത്ത തിയേറ്ററുകള്‍ക്ക് ഒക്ടോബര്‍ 15 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്നാണ് നിര്‍ദേശം. 50 ശതമാനം ആളുകളെ മാത്രം പ്രവേശിപ്പിച്ച് കൊണ്ടായിരിക്കണം സിനിമാ ഹാളുകളുടെയും മള്‍ട്ടിപ്ലക്‌സുകളുടെയും പ്രവര്‍ത്തനം. സീറ്റുകള്‍ക്കിടയില്‍ സാമൂഹികാകലം പാലിക്കുന്ന രീതിയിലായിരിക്കണം ക്രമീകരണം നടത്തേണ്ടത്. ഡിജിറ്റല്‍ പേയ്‌മെന്റ് രീതിയിലായിരിക്കും പണമിടപാടുകള്‍. മാസ്‌കുകള്‍ ധരിക്കുക , തെര്‍മല്‍ സ്‌കാനിംഗ് നിര്‍ബന്ധമാക്കുക , രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ മാത്രം തിയേറ്ററിനകത്തേക്ക് പ്രവേശിപ്പിക്കുക. രണ്ടു സിനിമ പ്രദര്‍ശനങ്ങള്‍ തമ്മില്‍ കൃത്യമായ ഇടവേള ഉണ്ടായിരിക്കണം തുടങ്ങിയ മാര്‍ഗ നിര്‍ദേശങ്ങളാണ് നൽകിയിരിക്കുന്നത്.
വിനോദ പാര്‍ക്കുകള്‍, സ്വിമ്മിംഗ് പൂളുകള്‍ തുടങ്ങിയവയ്ക്കും നാളെ മുതൽ പ്രവർത്തനാനുമതി ഉണ്ട്.ഒക്ടോബര്‍ ഒന്നുമുതലാണ് രാജ്യത്ത് അണ്‍ലോക്ക് അഞ്ച് നിലവില്‍ വന്നത്. ഇതിന്റെ ഭാഗമായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ആഭ്യന്തരമന്ത്രാലയം സെപ്തംബര്‍ 30ന് തന്നെ പുറത്ത് വിട്ടിരുന്നു.