Kerala NewsLatest NewsNews

രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ച പരിപാടിക്ക് അനുമതി നിഷേധിച്ച്‌ വയനാട് കളക്ടര്‍

കല്‍പറ്റ: വയനാട്ടില്‍ രാഹുല്‍ ഗാന്ധി എംപി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ച പരിപാടിക്ക് കലക്ടര്‍ അനുമതി നിഷേധിച്ചു. ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതി ഉദ്ഘാടനം സര്‍ക്കാറിനെ അറിയിക്കാത്തത് കാരണമാണ് അനുമതി നിഷേധിച്ചത്.മുണ്ടേരി സ്കൂളിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനമായിരു ഇന്ന് രാവിലെ 10 ന് നടക്കേണ്ടിയിരുന്നത്.

നേരത്തെ നിശ്ചയിച്ചതനുസരിച്ച്‌ ഒരുക്കങ്ങളടക്കം പൂര്‍ത്തിയാക്കിയിരുന്നു. സ്ഥലം എംഎല്‍എ അടക്കം പരിപാടിയില്‍ പങ്കെടുക്കേണ്ടതായിരുന്നു. എന്നാല്‍ അന്തിമ ഘട്ടത്തില്‍ ഉദ്ഘാടനത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഡിസിസി നേതാക്കള്‍ ഉള്‍പ്പെടെ കലക്ടറേറ്റ് പരിസരത്ത് പ്രതിഷേധിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button