ചന്ദ്രൻ ഇനി പഴയ ചന്ദ്രനല്ല; നാസ പുതിയ മൂൺ ഷോട്ട് നിയമങ്ങൾ അവതരിപ്പിച്ചു

ഏറ്റവും കൂടുതൽ പര്യവേഷണം നടക്കുന്ന മേഖലയാണ് ചന്ദ്രോപരിതലം.ഇന്ത്യ ഉൾപ്പടെ വിവിധ രാജ്യങ്ങൾ വ്യത്യസ്തവും നൂതനവുമായ ചാന്ദ്ര പര്യവേഷണ പഠനങ്ങൾ തുടരുകയാണ്.
ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാൻ അമേരിക്കയ്ക്ക് മാത്രമേ ഇതുവരെ സാധിച്ചിട്ടുള്ളൂ. ഇപ്പോൾ വീണ്ടും ആർട്ടെമിസ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ മനുഷ്യനെ ചന്ദ്രനിലയക്കാനുള്ള ശ്രമത്തിലാണ് നാസ.

ദൗത്യത്തിന് മുന്നോടിയായി ചന്ദ്രനിൽ പെരുമാറ്റചട്ടം ഉറപ്പാക്കുന്നതിനായി ഒരു ഉടമ്പടിക്ക് രൂപം നൽകിയിരിക്കുകയാണ് നാസ.എട്ട് രാജ്യങ്ങൾ ഇതുവരെ ഉടമ്പടിയിൽ ഒപ്പുവെച്ചു. ദൗത്യത്തിൻ്റെ പശ്ചാത്തലത്തിൽ ചന്ദ്രനിലെ ഇടപെടലിൽ മാന്യതയും അച്ചടക്കവും സഹകരണവും സമാധാനവും ഉറപ്പുവരുത്തുകയാണ് ഉടമ്പടിയുടെ ലക്ഷ്യം 1967-ലെ ബഹിരാകാശ ഉടമ്പടിയും മറ്റ് കരാറുകളും അടിസ്ഥാനമാക്കിയാണ് തയ്യാറാക്കിയ ആർടെമിസ് ഉടമ്പടി തയ്യാറാക്കിയത്. അമേരിക്ക, ഓസ്ട്രേലിയ, കാനഡ, ഇറ്റലി, ജപ്പാൻ, ലക്സംബർഗ്, യു.എ.ഇ., യു.കെ. എന്നീ രാജ്യങ്ങളാണ് ഇതിനോടകം ഉടമ്പടിയിൽ ഒപ്പുവെച്ചത്.

എല്ലാവരും സമാധാനം പാലിക്കണം
രഹസ്യാത്മകത പാടില്ല. വിക്ഷേപിക്കുന്ന എല്ലാ വസ്തുക്കളും രജിസ്റ്റർ ചെയ്തവയും തിരിച്ചറിയുന്നവയും ആയിരിക്കണം.
ബഹിരാകാശ യാത്രികരുടെ അടിയന്തിര സാഹചര്യങ്ങളിൽ അംഗങ്ങൾ ഒന്നിച്ചുനിൽക്കണം.ബഹിരാകാശ സംവിധാനങ്ങൾ സാർവത്രികവും എല്ലാവരുടേയും ഉപകരണങ്ങളുമായി യോജിക്കുന്നവയും ആയിരിക്കണം. ശാസ്ത്രീയ വിവരങ്ങൾ കൈമാറണം.ചരിത്രപരമായ ഇടങ്ങൾ സംരക്ഷിക്കപ്പെടണം. അതിന് വേണ്ടി ബഹിരാകാശ മാലിന്യങ്ങൾ ശരിയായ രീതിയിൽ ഒഴിവാക്കണം റോവറുകളുടേയും ബഹിരാകാശ പേടകങ്ങളുടേയും ദൗത്യങ്ങൾ മറ്റുള്ളവർ അടുത്ത് വന്ന് അപകടത്തിലാക്കരുത് എന്നിവയാണ് ഉടമ്പടിയിലെ പ്രധാന വ്യവസ്ഥകൾ.
ഈ വ്യവസ്ഥകൾ ലംഘിക്കുന്നവരോട് പുറത്തുപോവാൻ ആവശ്യപ്പെടുമെന്ന് എന്ന് നാസ അഡ്മിനിസ്ട്രേറ്റർ ജിം ബ്രൈഡെൻസ്റ്റീൻ പറഞ്ഞു. മനുഷ്യനെ വീണ്ടും ചന്ദ്രനിലേക്കയ
ക്കുന്നതിനായുള്ള ശ്രമങ്ങൾക്ക് കൂടുതൽ രാജ്യങ്ങൾ പിന്തുണ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മനുഷ്യന്റെ ബഹിരാകാശ യാത്രാ ചരിത്രത്തിലെ ഏറ്റവും വലിയ സഖ്യമായിരിക്കും ഇതെന്നും ഇത് ചൊവ്വാ ദൗത്യങ്ങളിലേക്ക് വഴിപാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

എന്നാൽ ഈ ദൗത്യത്തോട് റഷ്യ അകന്ന് നിൽക്കുകയാണ്. ആർടെമിസ് പദ്ധതി യുഎസ് കേന്ദ്രീകൃതമാണെന്നാണ് റഷ്യയുടെ നിലപാട്. അന്താരാഷ്ട്ര ബഹിരാകാശ നിലയം പോലെ ഒരു സഹകരണമാണ് തങ്ങൾ ആഗ്രഹിക്കു
ന്നതെന്ന് റഷ്യൻ ബഹിരാകാശ ഏജൻസി മേധാവി ദിമിത്രി റോഗോസിൻ വ്യക്തമാക്കി.ചൈനയുമായി നയതന്ത്ര ഉടമ്പടിയുണ്ടാ
ക്കുന്നതിൽ നാസയ്ക്ക് വിലക്കുള്ളതിനാൽ ഈ സഖ്യവുമായി ബന്ധപ്പെട്ട ചർച്ചകളിൽ ചൈനയും ഉൾപ്പെട്ടിട്ടില