ഭർത്താവിന്റെ കൺമുന്നിൽ ബസിനടിയിൽപ്പെട്ട് ഗർഭിണിയായ യുവതിക്ക് ദാരുണാന്ത്യം

അരൂർ:ഗർഭിണിയായ നഴ്സ് യുവതി ഭർത്താവ് നോക്കി നിൽക്കെ സ്വകാര്യ ബസിന്റെ പിൻചക്രം കയറി മരിച്ചു.ലേക്ഷോർ ആശുപത്രിയിെേല നഴ്സായ കോഴിക്കോട് താമരശേരി മൈക്കാവ് പാറയ്ക്കൽ വീട്ടിൽ ഷെൽമി പൗലോസ് എന്ന 33കാരിയാണ് ദാരുണമായി മരിച്ചത്.വ്യാഴാഴ്ച രാവിലെ ദേശീയപാതയിൽ ചന്തിരൂർ സ്കൂൡന് മുന്നിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്.ജോലിക്കായി ലേക്ഷോർ ആശുപത്രിയിലേക്ക് പോകാൻ വേണ്ടി ബസിൽ കയറുന്നതിനിടെ ബസിന് പിന്നിൽ ലോറി ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ബസിന്റെ ചവിട്ടുപടിയിൽ നിന്നും ഷെൽമി റോഡിലേക്ക് തെറിച്ചു വീണു.ഈ സമയം ബസിന്റെ പിൻചക്രം ഷെൽമിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങുക ആയിരുന്നു
ഷെൽമിയെ യാത്ര ആക്കാനായി വന്ന ഭർത്താവ് സിനോജ് ഈ സമയം റോഡിന്റെ എതിർ വശത്ത് ഉണ്ടായിരുന്നു.ഷെൽമി അപകടത്തിൽ പെടുന്നതും മരണത്തിന് കീഴടങ്ങുന്നതുമൊക്കെ സിനോജിന് കണ്ടു നിൽക്കേണ്ടി വന്നു.ചന്തിരൂരിൽ വാടക വീട്ടിൽ ഭർത്താവിനൊപ്പം കഴിയുകയായിരുന്നു ഷെൽമിയ.ആറ് വർഷമായി ലേക്ഷോർ ആശുപത്രിയിലെ ജോലിക്കാരിയാണ് ഷെൽമിയ.മക്കൾ:സ്റ്റീവ്,സ്റ്റെഫിൻ.എരമല്ലൂരിൽ നിന്ന് എറണാകുളത്തേക്കു പോകുകയായിരുന്നു ബസിന് പിന്നിൽ ആന്ധ്രയിൽ നിന്നു ചെമ്മീൻ കയറ്റി വന്ന ലോറി ഇടിക്കുകയായിരുന്നു