CrimeEditor's ChoiceKerala NewsLatest NewsLocal NewsNationalNews

കുഴഞ്ഞുവീണത് നാടകമോ,എൻ ഐ എ യും, കസ്റ്റംസും പിറകെ..

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് ഭയന്ന് മുൻ‌കൂർ ജാമ്യം എടുക്കാൻ പോയതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻറെ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതി രെയുള്ള അന്വേഷണത്തിന് ചൂടും വീറും വരുന്നത്. കേന്ദ്ര ഏജൻസികൾക്കെതിരെയുള്ള അന്വേഷണം ഏതു വിധേയനെയും തടയാൻ സംസ്ഥാന സർക്കാർ ശ്രമം നടക്കുന്നതിനിടെയാണ് അറസ്റ്റ് ചെയ്യാതിരിക്കാൻ ശിവശങ്കർ കോടതി ഉത്തരവ് വാങ്ങുന്നത്.
കസ്റ്റംസ്, ഇ ഡി, എൻഫോഴ്‌സ്‌മെന്റ്, എന്നിവർ ഇതിനകം ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ശിവശങ്കറിനെ ഉൾപ്പടെ ചില പ്രമുഖരെ പൂട്ടാനുള്ള പുതു പുത്തൻ താക്കോലുകൾ അന്വേഷണ ഏജൻസികൾ തയ്യാറാക്കുകയായിരുന്നു. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടും, ലൈഫ് മിഷ്യനുമായി ബന്ധപ്പെട്ടും, പ്രോട്ടോകോൾ ലംഘനങ്ങളുടെ കാര്യത്തിലും ശക്തമായ ചില നീക്കങ്ങൾ അന്വേഷണ ഏജൻസികൾ നടത്തുന്നതിനിടെയാണ് ചില കാര്യങ്ങൾ ചോദിച്ചറിയാൻ കസ്റ്റംസ് കൂട്ടിക്കൊണ്ടുപോകാൻ എത്തുമ്പോൾ ശിവശങ്കർ കുഴഞ്ഞു വീഴുന്നത്.
തനിക്ക് ദേഹസ്വാസ്ഥ്യം തോന്നുന്നതായി ശിവശങ്കർ തന്നെ കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറഞ്ഞതിനെ തുടർന്നാണ് ഉദ്യോഗസ്ഥർകൂടി ചേർന്ന്അ ദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
കസ്റ്റംസ് ചോദ്യം ചെയ്യാന്‍ കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കസ്റ്റംസ് സംഘം ശിവശങ്കറിന്റെ പൂജപ്പുരയിലെ വീട്ടിലെത്തിയത്. ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്തെ ഓഫിസിലേക്ക് പോകണമെന്ന് കസ്റ്റംസ് ആവശ്യപെടുകയായിരുന്നു.
കസ്റ്റഡിക്ക് സമാനരീതിയില്‍ സ്വന്തം വാഹനത്തിന് പകരം കസ്റ്റംസ് വാഹാനത്തില്‍ കയറ്റിയായിരുന്നു യാത്ര. കസ്റ്റംസിനോടൊപ്പം പോകാൻ തുടങ്ങും മുൻപ് ശിവശങ്കർ തന്റെ വാക്കേലിനോട് ഫോണിൽ സംസാരിച്ചിരുന്നു. തുടർന്നാണ് ശാരീരിക ബുദ്ധിമുട്ടു തോന്നതായി പറയുന്നത്.
കാര്‍ഡിയാക് ഐസിയുവില്‍ പ്രവേശിപ്പിച്ച ശിവശങ്കറിനെ ആന്‍ജിയോഗ്രാമിനും എംആര്‍ഐ സ്കാനിങ്ങിനും വിധേയമാക്കുന്നുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം, നാലു മണിക്കൂറോളം കസ്റ്റംസ് സംഘം ആശുപത്രിയില്‍ കാത്തുനിന്നു. തീവ്രപരിചരണ വിഭാഗത്തില്‍ തുടരേണ്ടതുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെയാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. എന്‍ഐഎ ഉദ്യോഗസ്ഥരും ആശുപത്രിയിൽ എത്തി വിവരങ്ങള്‍ ശേഖരിക്കുകയുണ്ടായി.
കസ്റ്റംസിന് പുറമെ എന്‍ഐഎയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പലതവണ ശിവശങ്കറിനെ ചോദ്യം ചെയ്തിട്ടുണ്ടങ്കിലും ആദ്യമായാണ് അന്വേഷണ ഏജന്‍സിയുടെ വാഹനത്തില്‍ കൊണ്ടുപോകുന്നത്. അതുകൊണ്ടു തന്നെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നാണ് കരുതുന്നത്. ഇനി ആരോഗ്യസ്ഥിതി വിലയിരുത്തിയാവും തുടര്‍നടപടി. അതിനായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇന്നും ആശുപത്രിയിലെത്തി വിവരം തേടും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button