Editor's ChoiceKerala NewsLatest NewsLocal NewsNationalNewsSabarimala
വി.കെ.ജയരാജ് പോറ്റി ശബരിമല പുതിയ മേൽശാന്തി

ശബരിമലയിലെ ഈ വർഷത്തെ മേൽശാന്തിയായി കൊടുങ്ങല്ലൂർ പൊയ്യ പൂപ്പത്തി വാരിക്കാട്ട് മഠം കുടുംബാംഗമായ വി.കെ.ജയരാജ് പോറ്റി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് രാവിലെ 8.45 ഓടു കൂടി നടന്ന നറുക്കെടുപ്പിലൂടെയാണ് മേൽശാന്തിയെ തെരഞ്ഞെടുത്തത്. പന്തളം കൊട്ടാരത്തിലെ കൗശിക് കെ.വർമയാണ് നറുക്കെടുത്തത്.
അങ്കമാലി സ്വദേശിയായ രജികുമാർ എം.എൻ.(ജനാർദനൻ നമ്പൂതിരി)യെ മാളികപ്പുറം
മേൽശാന്തിയായും തിരഞ്ഞെടുത്തു. മാളികപ്പുറം മേൽശാന്തിയെ ഋഷികേശ് കെ.വർമയാണ് നറുക്കെടുത്തത്.
സന്നിധാനത്തേക്ക് ഒമ്പതും മാളികപ്പുറത്തേക്ക് പത്തും പേരുകളാണ് അവാസാന റൗണ്ടിൽ ഉണ്ടായിരുന്നത്.ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു, അംഗങ്ങളായ എൻ.വിജയകുമാർ, കെ.എസ്.രവി, ശബരിമല സെപ്ഷ്യൽ കമ്മിഷണർ മനോജ്, ദേവസ്വം കമ്മിഷണർ ബി.എസ്.തിരുമേനി, ഹൈക്കോടതി നിരീക്ഷകൻ ജസ്റ്റിസ് കെ.പദ്മനാഭൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്.