Editor's ChoiceKerala NewsLatest NewsLocal NewsNationalNewsPolitics
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ഗാന്ധി എംപികേരളത്തിൽ

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ഗാന്ധി എംപി ഇന്ന് കേരളത്തിലെത്തും. വയനാട്ടില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് അനുമതി നിഷേധിച്ച വിവാദങ്ങള്‍ക്കിടെയാണ് രാഹുല്‍ കേരളത്തിലെത്തുന്നത്.
രാവിലെ പതിനൊന്നരയോടെ കരിപ്പൂര്‍ വിമാനത്താവളത്തി ലെത്തുന്ന രാഹുല്‍ഗാന്ധി, റോഡ് മാര്‍ഗം ഉച്ചക്ക് 12.30 ന് മലപ്പുറത്ത് എത്തും. ജില്ലാ കലക്ട്രേറ്റില്‍ കോവിഡ് അവലോകന യോഗത്തില്‍ പങ്കെടുക്കും.
നാളെയും മറ്റന്നാളും വയനാട് ജില്ലയിലെ യോഗങ്ങളിലായിരിക്കും രാഹുല്‍ പങ്കെടുക്കുക. വയനാട്ടിലെ കൊവിഡ് കെയര്‍ സെന്ററായ മാനന്തവാടി ജില്ലാ ആശുപത്രിയിലും രാഹുല്‍ സന്ദര്‍ശനം നടത്തും.
ജനുവരിയിലാണ് രാഹുല്‍ അവസാനമായി വയനാട്ടിലെത്തിയത്. പിന്നീട് കോവിഡ് പ്രതിസന്ധിയുടെ സമയത്ത് വയനാട്ടിലെത്താന്‍ ആഗ്രഹിച്ചെങ്കിലും സാഹചര്യങ്ങള്‍ അനുകൂലമല്ലാത്തതുകൊണ്ട് എത്താനായില്ല.