കേരള കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ഗൂഢാലോചന നടത്തിയത് കോണ്‍ഗ്രസിലെ ഒരു വിഭാഗമാണെന്ന് ജോസ് കെ മാണി

ബാര്‍കോഴ വിവാദത്തില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിനെതിരെ ആരോപണവുമായി ജോസ് കെ മാണി. കേരള കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ഗൂഢാലോചന നടത്തിയത് കോണ്‍ഗ്രസിലെ ഒരു വിഭാഗമാണെന്ന് ജോസ് കെ മാണി കുറ്റപ്പെടുത്തി.
ബാര്‍കോഴ വിവാദത്തില്‍ യുഡിഎഫ് ചതിയും വഞ്ചനയും കാട്ടിയപ്പോള്‍ എല്‍ഡിഎഫ് സ്വീകരിച്ചത് രാഷ്ട്രീയ സമരം മാത്രമായിരുന്നു. പാലാ സീറ്റ് കേരള കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണ,് സീറ്റ് വിഭജനം എല്‍ഡിഎഫില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കില്ലെന്നും ജോസ് കെ. മാണി പറഞ്ഞു.
പാലാ സീറ്റ് കേരള കോണ്‍ഗ്രസിന്റെ ഹൃദയ വികാരമാണ്. മുന്നണി നേതൃത്വത്തിന്റെ തീരുമാനമായിരിക്കും അന്തിമം. കേരള കോണ്‍ഗ്രസിന്റെ ശക്തിയെന്ന് എല്‍ഡിഎഫിന് അറിയാം. അതിനനുസരിച്ചുള്ള പരിഗണന ലഭിക്കുമെന്നുറപ്പാണ്. സീറ്റ് വിഭജനം ഒരിക്കലും കീറാമുട്ടിയാകില്ല. സീറ്റ് വിഭജനം എല്‍ഡിഎഫില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കില്ലെന്നും ജോസ് കെ. മാണി കൂട്ടിച്ചേര്‍ത്തു.
പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹരിക്കാന്‍ കഴിവുള്ള നേതൃത്വമാണ് എല്‍ഡിഎഫിന്റേത്. കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റം കേരള രാഷ്ട്രീയത്തിന്റെ ഗതി മാറ്റും. നിയമസഭ തെരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു.