Editor's ChoiceKerala NewsLatest NewsLocal NewsNews

“ചേട്ടാ നിങ്ങള് സൂപ്പറാണ്..”; ശ്രീലക്ഷ്മി ബസ് ഡ്രൈവര്ക്ക് കയ്യടിച്ച് ജനം.

റോഡ് അപകടങ്ങളില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെടുന്നവരുടെ ചില വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ബൈക്കില്‍ നിന്നും നനവുളള റോഡില്‍ തെന്നി വീണ യുവാവ് ബസ് ഡ്രൈവറുടെ മനസാനിധ്യം കൊണ്ടുമാത്രമാണ് രക്ഷപ്പെട്ടത്.

കോതമംഗലത്തിന് സമീപം പോത്താനിക്കാട് കഴിഞ്ഞ ദിവസം നടന്ന അപകടത്തിന്റെ സിസിടവി ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. ശ്രീലക്ഷ്മി എന്ന ബസും ഇതിലെ ഡ്രൈവറുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍. നനവുള്ള റോഡിലൂടെ പോകുകയായിരുന്ന ബൈക്ക് യാത്രികന്‍ പെട്ടെന്ന് തെന്നിവീഴുന്നത് വീഡിയോയില്‍ കാണാം.

റോഡില്‍ ബൈക്ക് തെന്നി വീഴുന്നത് കണ്ട ബസ് ഡ്രൈവര്‍ വെട്ടിച്ചു മാറ്റി ബ്രേക്കിടുന്നു. മഴ പെയ്തു നനഞ്ഞ റോഡില്‍ തെന്നി നീങ്ങിയാണ് ബസ് നിന്നത്. ബസിന്റെ പുറകുഭാഗം ബൈക്കില്‍ ഇടിച്ചെങ്കിലും ആര്‍ക്കും പരിക്കുകളൊന്നുമില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ബസ് ഡ്രൈവറുടെ മനോധൈര്യമാണ് വലിയ അപകടം ഒഴിവാകാന്‍ കാരണം എന്ന് വീഡിയോ വ്യക്തമാക്കുന്നു.

മഴക്കാലത്ത് പല റോഡുകളുടെയും അവസ്ഥ ദയനീയമായിരിക്കും. കട്ടറോഡിലെ അപകടം എന്നപോലെ നനവുള്ള താറിട്ട റോഡില്‍ നിന്നും അപകടങ്ങള്‍ ഉണ്ടാവാറുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ വാഹനങ്ങളുടെ വേഗത കുറച്ച് നിയന്ത്രണം ഉറപ്പ് വരുത്തേണ്ടത് അത്യാവിശ്യമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button