സരിത്തിൻ്റെ മൊഴി പുറത്ത്: കള്ളക്കടത്തിന് സി പി എമ്മിൻ്റെ പേരിൽ ടെലിഗ്രാം ഗ്രൂപ്പ്

കള്ളക്കടത്തിനായി ‘സിപിഎം കമ്മിറ്റി ‘ എന്ന പേരില്‍ ടെലിഗ്രാം ഗ്രൂപ്പുണ്ടാക്കിയതായി സ്വർണ്ണക്കടത്ത് കേസ് പ്രതി സരിത്തിൻ്റെ രഹസ്യമൊഴി. എന്‍ഫോഴ്സമെന്‍റ് ഡയറക്ട്രേറ്റിന് നല്‍കിയ മൊഴിയിലാണ് ഗ്രുപ്പ് സംബന്ധിച്ച വിവരം സരിത്ത് പുറത്ത് വിട്ടത്.
സന്ദീപ് നായർ ആണ് ഗ്രൂപ്പ് നിർമ്മിച്ചത്.തുടർന്ന് തന്നെയും ടി റമീസ്, സ്വപ്‌ന ഉള്‍പ്പെടെയുള്ളവരെയും ഗ്രൂപ്പില്‍ അംഗമാക്കുകയാ യിരുന്നു.കെ. ഫൈസൽ ഫരീദുമായി തനിക്ക് നേരിട്ട് പരിചയമില്ലെന്നും റമീസിനാണ് ഫൈസലുമായി നേരിട്ട് ബന്ധമെന്നും സരിത്തിൻ്റെ മൊഴിയിൽ ഉണ്ട്.
എന്നാൽ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ ഡോളര്‍ കടത്തിയത് ഒമാനിലേക്കാണെന്നാണ് കസ്റ്റംസ് വ്യക്തമാക്കിയത്. സ്വപ്നയും സരി
ത്തും ഖാലിദും ഒരുമിച്ചായിരുന്നു യാത്ര നടത്തിയത്. ആദ്യം ഡോളര്‍ കടത്തിയത് കോണ്‍സുല്‍ ജനറലും അറ്റാഷെയുമാണെന്ന് സ്വപ്ന മൊഴി നല്‍കിയെന്നും കസ്റ്റംസ് വ്യക്തമാക്കി.