മെഡിക്കൽ കോളേജിൽ രോഗി മരിച്ച സംഭവം: നഴ്‌സിംഗ് ഓഫീസർക്ക് സസ്പെൻഷൻ

എറണാകുളം കളമശേരി മെഡിക്കൽ കോളജിൽ ജീവനക്കാരുടെ അശ്രദ്ധ കാരണം കൊവിഡ് രോഗി മരിച്ച സംഭവത്തിൽ നഴ്‌സിംഗ് ഓഫീസറെ സസ്പെൻഡ് ചെയ്യാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. നഴ്‌സിംഗ് ഓഫീസറുടെ ടെലിഫോൺ സംഭാഷണം പുറത്തുവന്നതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.
ജീവനക്കാരുടെ അശ്രദ്ധ മൂലം കൊവിഡ് രോഗികൾ മരിച്ചു. പുറംലോകം അറിയാത്തതുകൊണ്ടുമാത്രം ജീവനക്കാർ രക്ഷപ്പെട്ടു. ജൂലായ് 20ന് മരിച്ച ഹാരിസിന്റെ മരണകാരണം വെന്റിലേറ്റർ ട്യൂബുകൾ മാറി കിടന്നതാണെന്നായിരുന്നു സന്ദേശം.ശബ്ദ സന്ദേശം പുറത്തുവന്നതിന് പിന്നാലെ ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് അന്വേഷിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാനായിരുന്നു മന്ത്രി ആവശ്യപ്പെട്ടത്. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.
നഴ്സുമാരുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് മെഡിക്കൽ കോളേജിലെ നഴ്സിങ് ഓഫീസർ ഓക്സിജൻ കിട്ടാതെ രോഗി മരിച്ചുവെന്ന ശബ്ദ സന്ദേശം പ്രചരിച്ചത്.