എല്ലാം നാടകം, ശിവശങ്കർ ആശുപത്രി വിട്ടു.

ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിന് പിറകെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ഡിസ്ചാർജ് ചെയ്യാനുള്ള തീരുമാനമെടുത്തത്തിനു പിറകെ ആയിരുന്നു ഇത്. വെള്ളിയാഴ്ച വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടത്തിനു പിന്നാലെയാണ് നടപടികൾ ഉണ്ടായത്. ദേഹാസ്വാസ്ഥ്യം മുതൽ ഡിസ്ചാർജ് വരെ എല്ലാം ശിവശങ്കറിന്റെ ഒരു നാടകം എന്നാണ് കോടതി അറസ്റ്റ് തടഞ്ഞ ശേഷം ഉണ്ടായ സംഭവങ്ങൾ വിളിച്ചു പറയുന്നത്.
കടുത്ത ആരോഗ്യപ്രശ്‌നങ്ങളില്ലാത്തതിനാൽ ശിവശങ്കറിനെ ആശുപത്രിയിൽ കിടത്തി ചികിത്സ നൽകേണ്ടതില്ലെന്ന് മെഡിക്കൽ ബോർഡ് വിലയിരുത്തി. കടുത്ത തലവേദനയും കഴുത്ത് വേദനയുമുണ്ടെന്നായിരുന്നു ശിവശങ്കർ പറഞ്ഞിരുന്നത്. മെഡിക്കൽ കോളജിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശിവശങ്കർ ആയുർവേദ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. വഞ്ചിയൂർ ത്രിവേണി ആശുപത്രിയിലാണ് ശിവശങ്കർ ഇപ്പോൾ ഉള്ളത്.
കോടതി വിധി വരുന്നതുവരെ ആശുപത്രിയിൽ തുടരുകയെന്ന തന്ത്രമായിരുന്നു ശിവശങ്കറിന്റേ ഭാഗത്ത് നിന്ന്വി ഉണ്ടായത്. ഉച്ചക്ക് ശേഷം കൂടിയ മെഡിക്കൽ ബോർഡ് ശിവശങ്കറിന് കിടത്തി ചികിത്സ ആവശ്യമാകും വിധം വലിയ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് വിലയിരുത്തിയിരുന്നു. ഡിസ്ചാർജ് നടപടികൾക്ക് ശേഷമാണ് ആശുപത്രിയിൽ നിന്ന് ശിവശങ്കർ വീട്ടിലേക്ക് മടങ്ങിയ ശിവശങ്കർ പിന്നീട് ആയുവേദ ചികിത്സക്കായി പ്രവേശിപ്പിക്കപ്പെടുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനിടെ എം ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്. തുടര്ന്ന് കസ്റ്റംസ് വാഹനത്തിൽ തന്നെ ശിവശങ്കറിന്റെ ഭാര്യ ഡോക്ടറായി ജോലി നോക്കുന്ന കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആൻജിയോഗ്രാം അടക്കമുള്ള പരിശോധനകൾ നടത്തി. ശനിയാഴ്ച ഉച്ചക്ക് ശേഷമാണ് വിദഗ്ധ പരിശോധനക്കായി, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നത്. ഹൃദയസംബന്ധമായ അസുഖമെന്ന പേരിലാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെങ്കിലും കേവലം നടുവേദന മാത്രമാണുളളതെന്ന്ക തുടർന്ന്ണ്ടെ കണ്ടെത്തി. ഡിസ്ചാർജ് ചെയ്യുന്ന വേളയിൽ, ശിവശങ്കറിന്റെ നടുവേദന ഗുരുതര സ്വഭാവമുള്ളതല്ലെന്ന് മെഡിക്കൽ ബോർഡ് വിലയിരുത്തി. വേദന സംഹാരികൾ കഴിച്ചാൽ മതിയാവും. കിടത്തിച്ചികിത്സ ആവശ്യമുള്ള മറ്റ് ആരോഗ്യപ്രശ്നങ്ങളും ശിവശങ്കറിന് ഇല്ലെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു.