വിജയ് സേതുപതിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി.

പ്രശസ്ത നടന്‍ വിജയ് സേതുപതിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി. ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റൈ ജീവിതത്തെ ആസ്പദമാക്കി നിർമ്മിക്കുന്ന 800 എന്ന ചിത്രത്തില്‍ മുത്തയ്യ മുരളിധരനായി സേതുപതിയാണ് വേഷമിടുന്നത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റർ പുറത്തു വന്നതിനു പിറകെ ആണ് ഭാക്ഷനായി ഉണ്ടായിരിക്കുന്നത്. ചിത്രത്തിനെതിരെ തമിഴ്‌നാട്ടിലുടനീളം വ്യാപക പ്രതിഷേധങ്ങളുയര്‍ ന്നു വരുന്നതിനിടെയാണ് വിജയ് സേതുപതിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്നുളള ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടത്.
തമിഴില്‍ എഴുതിയിരിക്കുന്ന ട്വീറ്റ് വിവാദമായതോടെ ഇതിനെതിരെ കടുത്ത വിമര്‍ശനവുമായി നിരവധി പേര് രംഗത്ത് എത്തിയിട്ടുണ്ട്. 800 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ വിജയ് സേതുപതിക്കെതിരായി സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായി. ഇതിന് പിന്നാലെ നടന്‍ സിനിമയില്‍ നിന്ന് പിന്‍മാറുകയും ചെയ്തിരുന്നു. തമിഴ് വംശജര്‍ കൂട്ടത്തോടെ കൊല ചെയ്യപ്പെട്ട ശ്രീലങ്കയിലെ ക്രിക്കറ്റ് താരത്തെ കുറിച്ചുളള സിനിമ എന്തിനാണ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതെന്നാണ് സിനിമക്കെതിറായി ഉയരുന്ന മുഖ്യ വിമര്‍ശനം. നടനെയും ചിത്രത്തെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ ഇതിനകം രംഗത്ത് വന്നിട്ടുണ്ട്. സംവിധായകന്‍ ഭാരതിരാജ വിജയ് സേതുപതിയെ രൂക്ഷമായി ഇക്കാര്യത്തിൽ വിമര്‍ശിക്കുകയുണ്ടായി. ഇതിനു തൊട്ടുപിറകെയാണ് വിജയ് സേതുപതിയുടെ മകള്‍ക്കെതിരായ ബലാത്സംഗ ഭീഷണി. സംഭവത്തില്‍ കടുത്ത നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡി.എം.കെ എം.പി കനിമൊഴി രംഗത്തെത്തിയിട്ടുണ്ട്.