CrimeEditor's ChoiceKerala NewsLatest NewsLaw,Local NewsNationalNews

കേ​ര​ള ബാ​ർ കൗ​ൺ​സി​ലിൽ ഏ​ഴു​കോ​ടി രൂ​പ​യു​ടെ അഴിമതി.

കൊച്ചി/ അ​ഭി​ഭാ​ഷ​ക​രു​ടെ ക്ഷേ​മ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ര​ള ബാ​ർ കൗ​ൺ​സി​ലിന്റെ നടത്തിപ്പിൽ ഏ​ഴു​കോ​ടി രൂ​പ​യു​ടെ അഴിമതി. ഇ​തു മായി ബന്ധപെട്ടു സി​ബി​ഐ അ​ന്വേ​ഷ​ണ​മാ​വ​ശ്യ​പ്പെ​ട്ടുള്ള ഹ​ർ​ജി​യി​ൽ ഈ മാസം 27 ന് ​ഹൈ​ക്കോ​ട​തി വാ​ദം കേ​ൾ​ക്കാനിരിക്കുകയാണ്.
ത​ല​ശേ​രി​ സ്വദേശിയും അ​ഭി​ഭാ​ഷ​ക​നുമായ സി.​ജി.​അ​രു​ൺ അ​ഡ്വ ​ടി ആ​സി​ഫ​ലി വഴി ന​ൽ​കി​യ ഹ​ർ​ജി​യാ​ണ് ഹൈ​ക്കോ​ട​തി 27 ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കാനിരിക്കുന്നത്.

ഓ​ഡി​റ്റ് ന​ട​ത്താ​തെ വി​വി​ധ കാ​ല​യ​ള​വി​ൽ ബാ​ർ കൗ​ൺ​സി​ലി​ൽ ന​ട​ന്ന സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് സം​ബ​ന്ധി​ച്ച് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് അ​ഭി​ഭാ​ഷ​ക​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പിച്ചിരിക്കുന്നത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ൻറെ കീ​ഴി​ലു​ള്ള ഏ​ജ​ൻ​സി​ക​ൾ അ​ന്വേ​ഷി​ച്ചാ​ൽ സ​ത്യം പു​റ​ത്തു വ​രി​ല്ലെ​ന്നും അ​ഴി​മ​തി പു​റ​ത്തു​കൊ​ണ്ടു വ​ര​ണ​മെ​ങ്കി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം അ​നി​വാ​ര്യ​മാ​ണെ​ന്നും അ​രു​ൺ ഹ​ർ​ജി​യി​ൽ ആവശ്യപ്പെട്ടിരിക്കുന്നു.
2012 ലെ ​ക​ണ​ക്ക് രേ​ഖ​പ്പെ​ടു​ത്താ​ൻ 2015 ൽ ​ബു​ക്ക് വാ​ങ്ങിയതായും ഇത് ക​ണ​ക്കി​ൽ കൃ​ത്രി​മം കാ​ണി​ക്കാ​നാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ടുമെന്നും,
നിലവിൽ ന​ട​ക്കു​ന്ന അ​ന്വേ​ഷ​ണം അ​ക്കൗ​ണ്ട​ൻറി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്ന​താ​ണെന്നും ഹർജിയിൽ പറഞ്ഞിട്ടുണ്ട്. ബാ​ർ കൗ​ൺ​സി​ലി​ൻറെ സ​ക​ല വ​സ്തു​വ​ക​ക​ളു​ടെ​യും ക​സ്റ്റോ​ഡി​യ​ൻ ബാ​ർ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി​യാ​ണ്. അ​ക്കൗ​ണ്ട​ൻറ് വെ​റും ഒരു ജീ​വ​ന​ക്കാ​ര​ൻ മാ​ത്ര​മാ​ണ്. കൃ​ത്രി​മം ന​ട​ത്തി​യ ഉ​ന്ന​ത​രു​ടെ പ​ങ്ക് പു​റ​ത്തുകൊ​ണ്ടു​വ​ര​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ ആവശ്യപ്പെട്ടിരിക്കുന്നു. ചീ​ഫ് സെ​ക്ര​ട്ട​റി, ഡി​ജി​പി, സി​ബി​ഐ ഡ​യ​റ​ക്ട​ർ എ​ന്നി​വ​രു​ൾ​പ്പെ​ടെ 10 പേ​രെ എ​തി​ർ ക​ക്ഷി​ക​ളാ​ക്കി​യാ​ണു ഹ​ർ​ജി ന​ൽ​കി​യി​ട്ടു​ള്ള​ത്. വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ൽ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്ന ബാ​ർ കൗ​ൺ​സി​ൽ ഉ​ദ്യോ​ഗ​സ്ഥ​നെ പി​ന്നീ​ടു തി​രി​ച്ചെ​ടു​ത്തതായും ആരോപണം ഉയർന്നിട്ടുണ്ട്. അ​ഭി​ഭാ​ഷ​ക​രു​ടെ വെ​ൽ​ഫെ​യ​ർ ഫണ്ട് ഉൾപ്പടെ ഗു​രു​ത​ര​മാ​യ ക്ര​മ​ക്കേ​ടു​ക​ളാ​ണ് ബാ​ർ കൗ​ൺ​സി​ലി​നെ​തി​രേ ഉ​യ​ർ​ന്നി​ട്ടു​ള്ള​തെ​ന്നും പ​രാ​തി​ക്കാ​ര​ൻ പ​റ​യു​ന്നു. കൊ​ച്ചി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​ർ കൗ​ൺ​സി​ലി​ൽ സം​സ്ഥാ​ന​ത്തി​ൻറെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 25 അ​ഭി​ഭാ​ഷ​ക​രാ​ണു​ള്ള​ത്. വാ​ശി​യേ​റി​യ തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ​യാ​ണ് ഇ​തി​ലേ​ക്ക് അം​ഗ​ങ്ങ​ൾ സാധാരണ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാറുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button