CinemaMovieNationalNews

പ്രശസ്ത കന്നഡ നടൻ ചിരഞ്ജീവി സാർജ നിര്യാതനായി.

പ്രശസ്ത കന്നഡ നടൻ ചിരഞ്ജീവി സാർജ 39 നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച ജയനഗറിലെ അപ്പോളോ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കഴിഞ്ഞദിവസം ശ്വസനസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിലുൾ എത്തിയ ശേഷം ശക്തമായ നെഞ്ച് വേദനയും ശ്വാസതടസവും അനുഭവപ്പെടുകയായിരുന്നു. ഡോക്ടർമാർ പരമാവധി ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിച്ചു.
കോവിഡ് രോഗ ബാധ ഉണ്ടോ എന്നറിയാൻ, ചിരഞ്ജീവി സാർജയുടെ സ്രവങ്ങൾ പരിശോധനയ്ക്കായി എടുത്ത് അയച്ചിട്ടുണ്ട്. രോഗബാധിതനായത് എന്തുകൊണ്ടാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ജയനഗറിലെ അപ്പോളോ ആശുപത്രിയിൽ ചിരഞ്ജീനി സർജയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. 2018ലാണ് നടി മേഘ്ന രാജുമായി ചിരഞ്ജീവി സർജ വിവാഹിതനായത്. 2009ൽ ആയുദപ്രാമ യിലൂടെയാണ് ചിരഞ്ജീവി സർജ സിനിമാ ലോകത്തെത്തുന്നത്.

ചിരഞ്ജീവി സാർജയും, മേഘ്ന രാജുവും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button